സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണംമാര്‍ മാത്യു മൂലക്കാട്ട്

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണംമാര്‍ മാത്യു മൂലക്കാട്ട്

നവോമി സംഗമവും സ്വയം തൊഴില്‍ പദ്ധതി ധന സഹായ വിതരണവും നടത്തപ്പെട്ടു

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോമി സംഗമത്തിന്റെയും സ്വയംതൊഴില്‍ പദ്ധതി ധനസഹായ വിതരണത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് ചാഴികാടന്‍ എം.പി, പ്രൊഫ റോസമ്മ സോണി, തോമസ് കോട്ടൂര്‍, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ സമീപം.

സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെ മുഖ്യധാരാവത്ക്കരണം സാധ്യമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. വിധവകളും കുടുംബ ഭാരം പേറുന്ന സ്ത്രീകളുടെയും ശാക്തീകരണത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരിക്കുന്ന നവോമി ഗ്രൂപ്പിലെ അംഗങ്ങളുടെ സംഗമത്തിന്റെയും സ്വയം തൊഴില്‍ പദ്ധതിയ്ക്കായുള്ള ധന സഹായ വിതരണത്തിന്റെയും ഉദ്ഘാടനം  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുവാന്‍ സ്വയം സഹായ സംഘങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബുദ്ധുമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളിലൂടെ സഹായ ഹസ്തമൊരുക്കുന്ന കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെമിനാറും നടത്തപ്പെട്ടു. കൂടാതെ നവോമി സ്വയം തൊഴില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30 പേര്‍ക്ക് ചെറുകിട വരുമാന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി പതിനായിരം രൂപാ വീതം സബ്‌സിഡിയോടുകൂടിയുള്ള പലിശ രഹിത വായ്പ്പയായി ലഭ്യമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org