മലബാര്‍ കുടിയേറ്റം ഒരു ജനതയുടെ സമഗ്രവളര്‍ച്ചയ്ക്കു നിദാനമായി -മാര്‍ ജോര്‍ജ് ആലഞ്ചേരി

മലബാര്‍ കുടിയേറ്റം ഒരു ജനതയുടെ സമഗ്രവളര്‍ച്ചയ്ക്കു നിദാനമായി -മാര്‍ ജോര്‍ജ് ആലഞ്ചേരി

കാക്കനാട്: ഒരു നൂറ്റാണ്ട് മുമ്പു തികച്ചും അവികസിത പ്രദേശമായിരുന്ന മലബാറിലേക്കുള്ള കുടിയേറ്റം ഒരു ജനതയുടെ സമഗ്ര വളര്‍ച്ചയ്ക്കു നിദാനമായി എന്നു സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മലബാര്‍ മോസസ് എന്നറിയപ്പെടുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവിന്‍റെ ജാതിമത ചിന്തകള്‍ക്കതീതമായ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. വിദ്യാഭ്യാസ, സാംസ്കാരിക, സാമ്പത്തിക, കാര്‍ഷിക മേഖലകളുടെ സമഗ്ര വളര്‍ച്ചയില്‍ കുടിയേറ്റ ജനത നല്കിയ സംഭാവനകളെയും മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്ലാഘിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗം അടക്കമുള്ള സാമൂഹിക തിന്മകളില്‍ നിന്ന് അകന്നു ജീവിക്കുവാനും അതിനെതിരെ പോരാടുവാനും സമൂഹത്തിനു കടമയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

റവ. ഡോ. സെബാസ്റ്റ്യന്‍ ഐക്കര രചിച്ച "മലബാര്‍ കുടിയേറ്റത്തിന്‍റെ കാണാപ്പുറങ്ങള്‍", "Substance Abuse, Social Concern and Response" എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോര്‍ജ്വലിയമറ്റം, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സന്നിഹിതരായിരുന്നു കുടുംബം-അല്മായര്‍-ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് "മലബാര്‍ കുടിയേറ്റത്തിന്‍റെ കാണാപ്പുറങ്ങള്‍" എന്ന പുസ്തകവും കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ "Substance Abuse, Social Concern and Response" എന്ന പുസ്തകവും ഏറ്റുവാങ്ങി. ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍ സ്വാഗതവും ഡോ. സെബാസ്റ്റ്യന്‍ ഐക്കര നന്ദിയും പറഞ്ഞു. സീറോ-മലബാര്‍ സഭയുടെ കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സെന്‍റ് ചെറുവത്തൂര്‍, മതബോധന കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. തോമസ് മേല്‍വട്ടം, ബിഷപ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ സെക്രട്ടറി സണ്ണി ആശാരിപറമ്പില്‍, കെസിബിസി രൂപതാ ലൈഫ് സമിതി പ്രസിഡന്‍റ് സാബു ജോസ് എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org