സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം -മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍

സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം -മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍

കൊച്ചി: സ്ത്രീസംരക്ഷണം എന്നത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമായി മാറണം. അതു ഒരു ജീവിതചര്യപോലെ കുട്ടികളെ പരിശീലിപ്പിക്കണം. സ്ത്രീയെ ബഹുമാനിക്കുകയും അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുതു തലമുറയെ സൃഷ്ടിക്കുവാന്‍ നമുക്ക് കഴിയണമെന്ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പറഞ്ഞു. കെസിബിസി തലത്തില്‍ ഏകസ്ഥരായ സ്ത്രീകളുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ക്ക് മറുപടിയൊന്നുമില്ല. ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ഉന്നതി കൈവരിച്ച കേരളത്തിലെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. ഉന്നത സാമൂഹിക നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ഇന്ന് രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞു മുതല്‍ തൊണ്ണൂറു വയസ്സുള്ള വൃദ്ധ വരെ ലൈംഗിക പീഡനത്തിന് വിധേയരാകുന്നു. ഫാ പോള്‍ മാടശേരി, ഫാ. ജോര്‍ജ് വള്ളിക്കുന്നില്‍, മേരി പൈനാടത്ത്, ലീലാമ്മ തോമസ്, ചിന്നമ്മ മണിമലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org