ജീവന്‍റെ സംസ്കാരം സമൂഹത്തില്‍ സജീവമാക്കണം: മാര്‍ ജോസ് പുളിക്കന്‍

കാക്കനാട്: ജീവന്‍റെ സംസ്കാരം സമൂഹത്തില്‍ സജീവമാക്കുവാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ കുടുംബം, അല്മായര്‍, ജീവന്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കന്‍ ആഹ്വാനം ചെയ്തു. ഉദരത്തില്‍ ശിശു രൂപം കൊള്ളുന്ന നിമിഷം മുതല്‍ മനുഷ്യജീവന്‍ ആരംഭിക്കുന്നു. തുടര്‍ന്ന് സ്വാഭാവിക മരണം സംഭവിക്കുന്ന സമയം വരെ ജീവനെ ആദരിക്കുവാന്‍ ശ്രദ്ധിക്കണം. കൊലപാതകം, ദയാ വധം, ആത്മഹത്യ എന്നിവ ഉണ്ടാകാതെ ജീവന്‍റെ സംസ്കാരം സംരക്ഷിക്കുവാന്‍ ജാഗ്രത വേണമെന്നും പ്രൊ ലൈഫ് അപ്പസ്തോലറ്റിന്‍റെ 'പ്രൊ ലൈഫ് 2020' കലണ്ടറിന്‍റെ കോപ്പി മാതൃവേദി ഗ്ലോബല്‍ പ്രസിഡന്‍റ് ഡോ. റീത്താമ്മ കെ.വി.ക്ക് നല്‍കി പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. ആന്‍റണി മൂലയില്‍, പ്രൊ ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഡോ. ലോറന്‍സ് തൈക്കാട്ടില്‍, സെക്രട്ടറി ഡോ. ഡേയ്സന്‍ പാണേങ്ങാടന്‍, ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി ഫാ. ഫിലിപ്പ് വട്ടായത്തില്‍, മാതൃവേദി ജനറല്‍ സെക്രട്ടറി റോസിലി ജോണ്‍, എകെസിസി ഡയറക്ടര്‍ ഫാ. ജിയോ കടവില്‍, എ.കെ. സി.സി. പ്രസിഡന്‍റ് അഡ്വ ബിജു പറനിലം, മാതൃവേദി ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലവത്തുങ്കല്‍ കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org