ഏവര്‍ക്കും വാസയോഗ്യമായ വീട് രൂപതയുടെ സ്വപ്നം -മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഏവര്‍ക്കും വാസയോഗ്യമായ വീട് രൂപതയുടെ സ്വപ്നം -മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: വാസയോഗ്യമാ യ വീട് രൂപതയ്ക്കുള്ളിലെ മുഴുവന്‍ ആളുകള്‍ക്കും ഉറപ്പുവരുത്തുകയെന്നത് രൂപതയുടെ സ്വപ്നപദ്ധതിയാണെ ന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാ രുകളുടെയും ത്രിതലപഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികളുടെയും സാമൂഹ്യ സന്നദ്ധ സംഘടനകള്‍, ബാങ്കുകള്‍, ഗുണഭോക്തൃ വിഹിതം എന്നീ വിധങ്ങളില്‍ ലഭ്യമാകാവുന്ന സഹായസാധ്യതകള്‍ ഒക്കെയും ഇടവക, ഫൊറോന, രൂപതാതലത്തില്‍ സംയോജിപ്പിച്ചുകൊണ്ട് പാലാ രൂപതയി ലെ നാനാജാതി മതസ്ഥരാ യ മുഴുവന്‍ ആളുകള്‍ക്കും വീടു നിര്‍മ്മിക്കുകയെന്ന സ്വപ്ന പദ്ധതിയാണ് 'ഹോം പാലാ പ്രോജക്ട്' എന്നും ഈ ലക്ഷ്യത്തിലേക്ക് ഏറെ സഹായകമായ പിന്‍തുണയാണ് കുവൈറ്റിലുള്ള സീ റോ മലബാര്‍ ക്രൈസ്തവസമൂഹം നല്‍കുന്നതെന്നും ബിഷപ് തുടര്‍ന്നു പറഞ്ഞു. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍റെ ധനസഹായത്തോടെ പാലാ രൂപതയില്‍ നിര്‍മ്മാണം പൂര്‍ത്തി യായ 25 വീടുകളുടെ താ ക്കോല്‍ ദാനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ജോസ്. കെ. മാണി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു.

വികാരിജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ അധ്യക്ഷനായിരുന്നു. ഹോം പാലാ പ്രോജക്ട് ഡയറക്ടര്‍ ഫാ. തോമസ് വാലുമ്മേല്‍, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍ ഡി.സി.എം.എസ്. ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, എസ്.എം.സി.എ. കുവൈറ്റ് റി ട്ടേണ്‍സ് ഫോറം വൈസ് പ്രസിഡന്‍റ് ഷാജി മങ്കുഴിക്കരി എസ്.എം.സി.എ ഹൗ സിംഗ് പ്രോജക്ട് കണ്‍വീനര്‍ ഷിന്‍റോ ജോര്‍ജ് കല്ലൂര്‍, എസ്.എം.സി.എ. സാം സ്കാരിക വിഭാഗം കണ്‍വീനര്‍ ബൈജു സെബാസ്റ്റ്യന്‍, പി.എസ്.ഡബ്ല്യു.എസ്. പി.ആര്‍.ഒ ഡാന്‍റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എം.സി.എ.യുടെ പ്ര ത്യേക ഉപഹാരം തദവസരത്തില്‍ ഭാരവാഹികളില്‍ നിന്ന് രൂപതയ്ക്കുവേണ്ടി മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ ഏറ്റുവാങ്ങി.

സി. ആനി പൊരിയത്ത്, റ്റിന്‍സ് ജോയി, സാജു വടക്കന്‍, ജോയി മടിയ്ക്കാങ്കല്‍, സിബി കണിയാംപടി, ജോ യി വട്ടക്കുന്നേല്‍, ജോസ് നെല്ലിയാനി, മേഴ്സി ജോസഫ്, ജസി ജോസ്, ആലീസ് ജോര്‍ജ്, എലിസബത്ത് സി ബി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org