ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ദൈവശാസ്ത്രത്തിന്‍റെ വിവിധ മേഖലകളിലുള്ള മൗലികവും സമഗ്രവുമായ സംഭാവനകളെ പരിഗണിച്ച് ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനു വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. വടവാതൂര്‍ സെന്‍റ്തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ നടന്ന സമ്മേളനത്തില്‍ സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും പൗരസ്ത്യ വിദ്യാപീഠം ചാന്‍സലറുമായ കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ഓണററി ഡോക്ടറേറ്റ് പ്രഖ്യാപനം നടത്തി. സിബിസിഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദി. ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മാര്‍ പവ്വത്തിലിന് ഡോക്ടറേറ്റ് സമ്മാനിച്ചു. ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മികതയിലും അനന്യനാണ് മാര്‍ പവ്വത്തില്‍ പിതാവെന്ന് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സമര്‍ത്ഥനായ ചിന്തകനും കാര്യപ്രാപ്തിയുള്ള സംഘാടകനും പ്രചോദിപ്പിക്കുന്ന നേതാവുമായ മാര്‍ പവ്വത്തില്‍ സഭയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണെന്ന് കര്‍ദി. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അനുസ്മരിപ്പിച്ചു.

പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സലറും ചങ്ങനാശ്ശേരി ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോസഫ് പെരുന്തോട്ടം, ബംഗ്ലാദേശ് അപ്പസ്തോലിക് ന്യൂണ്‍ഷ്യോ മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ദിയോസ്കോറസ്, ജോസഫ് മാര്‍ ബര്‍ണബാസ്, മോണ്‍. ചെറിയാന്‍ താഴമണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടര്‍ ഫാ. ജോയി അയിനിയാടന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രഫ. പി. സി. അനിയന്‍കുഞ്ഞ്, തിരുഹൃദയ സന്യാസിനീ സമൂഹം സുപ്പീരിയര്‍ ജനറല്‍ സി. അല്‍ഫോന്‍സ തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org