നീതിബോധവും വിശുദ്ധിയും മാതാക്കളുടെ മുഖമുദ്ര -മാര്‍ കല്ലറങ്ങാട്ട്

നീതിബോധവും വിശുദ്ധിയും മാതാക്കളുടെ മുഖമുദ്ര -മാര്‍ കല്ലറങ്ങാട്ട്

ഭൂമിയിലെ മാലാഖമാരാകാന്‍ മാതാക്കള്‍ക്ക് കഴിയണമെന്നും നീതിബോധവും വിശുദ്ധിയുമാണ് അമ്മമാരുടെ മുഖമുദ്രയെന്നും പാലാ രൂപതാദ്ധ്യക്ഷനും സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അന്തര്‍ ദേശീയ സീറോ മലബാര്‍ മാതൃവേദി ദ്വിദിന ജനറല്‍ ബോഡിയോഗം പാലായില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിന്‍റെ ദിശയിലേയ്ക്ക് നയിക്കുക എന്നതായിരിക്കണം ഓറിയന്‍റേഷന്‍ പ്രോഗ്രാമുകളുടെ ലക്ഷ്യമെന്നും ബിഷപ് സൂചിപ്പിച്ചു.

മാതൃവേദി ബിഷപ് ഡെലെഗേറ്റും കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനുമായ മാര്‍ ജോസഫ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. മാതൃവേദി പ്രസിഡന്‍റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. മാതൃവേദി ഡയറക്ടര്‍ ഫാ. വിത്സണ്‍ എലുവത്തിങ്കല്‍കൂനന്‍, റവ. ഡോ. ഷീന്‍ പാലയ്ക്കാതടത്തില്‍ , സിസ്റ്റര്‍ ഡോ. സാലി പോള്‍ സി. എം.സി., റോസിലി പോള്‍ തട്ടില്‍, സിജി ലുക്സണ്‍, മേരി ജോസഫ് കാര്യാങ്കല്‍, അനില ഫിലിപ്പ്, ജോസി മാക്സിന്‍, ആന്‍സി ആല്‍ബര്‍ട്ട്, സാബു ജോസ്, അഡ്വ. ജോസ് വിതയത്തില്‍, പ്രഫ. ടി.സി. തങ്കച്ചന്‍, റവ. ഡോ. ജോസഫ് കടപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ സമാപന സന്ദേശം നല്കി. കര്‍മ്മശ്രേഷ്ഠ അവാര്‍ഡിന് അര്‍ഹയായ എറണാകുളം അതിരൂപതാംഗം മേരി എസ്തപ്പാനെയും ഗുരുശ്രേഷ്ഠ അവാര്‍ഡിന് അര്‍ഹയായ താമരശേരി രൂപതാംഗം മേരിക്കുട്ടിയെയും ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് തൃശൂര്‍ അതിരൂപത കരസ്ഥമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org