സീറോ മലബാര്‍ സഭയുടെ പ്രഥമ പ്രേഷിതതാരം ബഹുമതി മരിയദാസിന്

സീറോ മലബാര്‍ സഭയുടെ പ്രഥമ പ്രേഷിതതാരം ബഹുമതി മരിയദാസിന്

കാക്കനാട്: സീറോമലബാര്‍ സഭയുടെ സിനഡ് ഏര്‍പ്പെടുത്തിയ പ്രേഷിതതാരം ബഹുമതിക്ക് തക്കലരൂപതയില്‍ നിന്നുള്ള റ്റി. മരിയദാസ് അര്‍ഹനായി. സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യ പ്രേഷിതതാരം ബഹുമതി സമ്മാനിച്ചു.

2019 ജനുവരി മാസത്തില്‍ ചേര്‍ന്ന മെത്രാന്‍ സിനഡിലാണ് സീറോമലബാര്‍ സഭയുടെ പ്രഷിത പ്രവര്‍ത്തനങ്ങളില്‍ അനിതരസാധാരണമാംവിധം സഹകാരികളാകുന്നവര്‍ക്കുവേണ്ടി ഇങ്ങനെയൊരു ബഹുമതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
തുടര്‍ന്ന്, തമിഴ്‌നാട്ടിലെ തക്കല രൂപതയുടെ സ്ഥാപനത്തിന് മുന്‍പേതന്നെ അവിടുത്തെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹകാരിയാവുകയും പല മിഷന്‍കേന്ദ്രങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുകയും രൂപതയുടെ വളര്‍ച്ചയ്ക്കായി ഏറെ പരിശ്രമിക്കുകയും ചെയ്ത റ്റി. മരിയദാസിന് ഈ ബഹുമതി നല്‍കാന്‍ 2020 ജനുവരി മാസം നടന്ന സിനഡില്‍ തീരുമാനമായി.

മൗണ്ട് സെന്റ് തോമസില്‍ നടന്ന പുരസ്‌ക്കാര ചടങ്ങില്‍ തക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ , സീറോമലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org