പ്രളയദുരിതം നേരിട്ട കുമരകം മേഖലയിലെ ആളുകള്‍ക്ക് കൈത്താങ്ങ് ഒരുക്കി : MDS & KSSS

പ്രളയദുരിതം നേരിട്ട കുമരകം മേഖലയിലെ ആളുകള്‍ക്ക് കൈത്താങ്ങ് ഒരുക്കി : MDS & KSSS
ഫോട്ടോ അടിക്കിപ്പ്: മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കുമരകം മേഖലയിലെ ആളുകള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷണ കിറ്റ് വിതരണ പദ്ധതിയുടെ ഫല്‍ഗ് ഓഫ് കര്‍മ്മം കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വ്വഹിക്കുന്നു. ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ സമീപം.

കോട്ടയം: അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തിലെ ആളുകള്‍ക്ക് കൈത്താങ്ങൊരുക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും. എം.ഡി.എസ്സിന്റെ സഹകരണത്തോടെ വെള്ളം കയറിയ കുമരകം മേഖലയിലെ ആളുകള്‍ക്ക് ഭക്ഷണമായി ബ്രെഡും പാലും കെ.എസ്.എസ്.എസ് ലഭ്യമാക്കി. കെ.സി.ബി.സി ജെസ്റ്റിസ് പീസ് ആന്റ് ഡെവലപ്പ്മെന്റ് കമ്മീഷന്റെ കീഴിലുള്ള കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ഏകോപനത്തിലാണ് സഹായം എത്തിച്ചത്. പദ്ധതിയുടെ ഫല്‍ഗ് ഓഫ് കര്‍മ്മം കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡ് വ്യാപനം ഭയന്ന് വെള്ളം കയറിയിട്ടും ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകാതെ വീടുകളില്‍ തന്നെ കഴിഞ്ഞ 500റോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷണ വിതരണം നടത്തിയത് എന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org