സിറിയന്‍ നഗരമായ ആലെപ്പോയെ പുനഃനിര്‍മ്മിക്കാന്‍ മെല്‍ക്കൈറ്റ് ആര്‍ച്ചുബിഷപ്

ആഭ്യന്തരയുദ്ധത്തിലും ഭീകരാക്രമണങ്ങളിലും തകര്‍ന്നടിഞ്ഞ സിറിയയിലെ നഗരമായ ആലെപ്പോയെ പുനഃനിര്‍മ്മിക്കാനുള്ള പദ്ധതികളുമായി മെല്‍ക്കൈറ്റ് കത്തോലിക്കാ ആര്‍ച്ചുബിഷപ് ഷാങ് ക്ലെമന്‍റ് ഷാങ്ബാര്‍ത്ത് ശ്രമം തുടങ്ങി. ലക്ഷകണക്കിനു ക്രൈസ്തവര്‍ അധിവസിച്ചിരുന്ന ഒരു പുരാതന നഗരമാണ് ആലെപ്പോ. എന്നാല്‍, ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ പതിവായതോടെ പകുതിയിലേറെ ക്രൈസ്തവരും നഗരം ഉപേക്ഷിച്ചു പോയി. ആലെപ്പോയുടെ ക്രൈസ്തവ തനിമ വീണ്ടെടുക്കാനുള്ള യത്നത്തിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായമഭ്യര്‍ത്ഥിക്കുകയാണ് ആര്‍ച്ചുബിഷപ്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇതിനകം 3.3 ലക്ഷം പേര്‍ കൊല്ലപ്പെടുകയും 50 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി രാജ്യം വിടുകയും 60 ലക്ഷം പേര്‍ രാജ്യത്തിനകത്തു തന്നെ ഭവനരഹിതരായി മാറുകയും ചെയ്തുവെന്നാണു കണക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org