മിസോറാമില്‍ ഈശോസഭയുടെ കോളജ്

മിസോറാമില്‍ ഈശോസഭയുടെ സെന്‍റ് സേവ്യേഴ്സ് കോളജ് ആരംഭിച്ചു. ഈശോസഭയുടെ മിസോറാമിലെ പ്രഥമ കോളജാണിത്. വിദ്യാഭ്യാസ രംഗത്ത് ഭാരതത്തില്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഈശോസഭയുടെ സെന്‍റ് സേവ്യേഴ്സ് കോളജ്. കല്‍ക്കട്ടയിലെ സെന്‍റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിയുടെ പിന്തുണയോടെയാണ് മിസോറാമില്‍ പുതിയ കോളജ് സ്ഥാപിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മിസോറാമില്‍ ഈശോസഭയുടെ കോളജ് ആരംഭിക്കണമെന്ന പ്രാദേശിക സഭാ നേതൃത്വത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരമാണ് കോളജ് ആരംഭിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org