സഭാ-രാഷ്ട്ര ബന്ധത്തിനു മൊണാക്കോ മാതൃക -കാര്‍ഡിനല്‍ പരോളിന്‍

സഭാ-രാഷ്ട്ര ബന്ധത്തിനു മൊണാക്കോ മാതൃക -കാര്‍ഡിനല്‍ പരോളിന്‍
Published on

സഭയും രാഷ്ട്രവും തമ്മില്‍ ക്രിയാത്മകമായ ബന്ധം നിലനിറുത്താന്‍ കഴിയുമെന്നതിനു മാതൃകയാണു മൊണാക്കോ എന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പ്രസ്താവിച്ചു. വത്തിക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ പരമാധികാര രാഷ്ട്രമാണ് മെഡിറ്ററേനിയന്‍ രാഷ്ട്രമായ മൊണാക്കോ. കത്തോലിക്കാ വിശ്വാസമാണ് മൊണാക്കോയിലെ ഔദ്യോഗികമതം. 39000 ജനങ്ങളാണ് മൊണാക്കോയില്‍ ആകെയുള്ളത്.
സാമൂഹികമായ ഏറ്റമുട്ടലിലേക്കു നയിക്കുന്ന തരത്തിലുള്ള മതനിരപേക്ഷതയാണ് യൂറോപ്പില്‍ ശക്തി പ്രാപിക്കുന്നതെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. മതത്തെ പൊതുസമൂഹത്തില്‍ നിന്ന് ഒഴിവാക്കാനാണ് ഈ മതേതരത്വം ശ്രമിക്കുന്നത്. അതിനെ വെറുമൊരു വ്യക്തിപരമായ കാര്യം മാത്രമാക്കുന്നു. പക്ഷേ, സമൂഹത്തിലെ മതത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നത് സൗഹാര്‍ദപരമായ സാമൂഹ്യവികസനത്തിനു അവസരമൊരുക്കും.- കാര്‍ഡിനല്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org