ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബദല്‍ ജീവിത മാര്‍ഗ്ഗവുമായി മോണ്ട് ഫോര്‍ട്ട് സ്ഥാപനം

Published on

ഹൈദരാബദ്: കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ സാഹചര്യങ്ങള്‍ നഷ്ടപ്പെട്ട ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബദല്‍ ജീവിത മാര്‍ഗ്ഗങ്ങളുമായി ഹൈദ്രാബാദിലെ മോണ്ട് ഫോര്‍ട്ട് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നു.

ഗാര്‍ഹിക തൊഴിലാളികള്‍, ട്രാന്‍സ് ജെന്റെഴ്‌സ്, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ ജീവിത മാര്‍ഗ്ഗങ്ങള്‍ക്കാണ് ഇസ്റ്റിറ്റിയൂട്ട് വഴി തുറന്നിരിക്കുന്നതെന്ന് മോണ്ട് ഫോര്‍ട്ട് ബദറും ഇസ്റ്റിറ്റൂട്ട് ഡയറക്ടറുമായ വര്‍ഗ്ഗീസ് തെക്കന്‍ പറഞ്ഞു. തുന്നല്‍ പരിശീലനം നല്‍കിയും തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തും നിരവധി പേര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സാഹചര്യമൊരുക്കി. അച്ചാര്‍ ഉല്‍പാദനം പോലുള്ള കാര്യങ്ങളില്‍ ട്രാന്‍സ് ജെന്റെഴ്‌സിനെയും ഗാര്‍ഹിക തൊഴിലാളികളെയും ഭിന്നശേഷിക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സ്വയം പര്യാപ്തതയിലേക്ക് അവരെ നയിക്കാനും പരിശ്രമിക്കുന്നു.

ദേശവ്യാപകമായ ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിനു ദിവസ വേതനക്കാരുടെ തൊഴിലാണു നഷ്ടമായിരിക്കുന്നതെന്ന് ബ്രദര്‍ വര്‍ഗീസ് തെക്കന്‍ പറഞ്ഞു. ഞാഴല്‍ നഷ്ടമായി ജീവിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് ജീവിതത്തില്‍ പ്രത്യാശയുടെ കിരണങ്ങള്‍ കാണിച്ചു കൊടുക്കാനുള്ള എളിയ ശ്രമമാണ് മോണ്ട് ഫോര്‍ട്ട് സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org