മദര്‍ മേരി ഷന്താളിന്‍റെ നാമകരണ നടപടികള്‍ തുടങ്ങി

ആരാധനാ സന്യാസിനി സമൂഹത്തിന്‍റെ സഹസ്ഥാപകയും പ്രഥമാംഗവുമായ മദര്‍ മേരി ഫ്രാന്‍സിസ്ക ദഷന്താളിന്‍റെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. അതിരമ്പുഴ സെന്‍റ് അല്‍ഫോന്‍സാ ഹാളില്‍ നടന്ന ചടങ്ങില്‍ പോസ്റ്റുലേറ്റര്‍ ജോസഫ് കൊല്ലാറ ആമുഖപ്രഭാഷണം നടത്തി.

തുടര്‍ന്ന് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നാമകരണ നടപടികള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. മദര്‍ ഷാന്താളിന്‍റെ വീരോചിതമായ ജീവിതത്തെയും ധാര്‍മ്മിക ജീവിതത്തെയും സംബന്ധിച്ച് അതിരൂപതാ തലത്തില്‍ അന്വേഷിക്കുന്നതിനുള്ള അതിരൂപതാധ്യക്ഷന്‍റെ ഡിക്രിയും ആദ്യഘട്ടത്തിനുള്ള അന്വേഷണ സമിതിക്ക് ഔദ്യോഗികാംഗീകാരം നല്‍കിക്കൊണ്ടുള്ള പത്രികയും ചാന്‍സലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി വായിച്ചു. ട്രൈബുണലിനു സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യാവലി നാമകരണ നടപടികളുടെ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് റവ. ഡോ. ടോം പുത്തന്‍കളം അതിരൂപതാധ്യക്ഷനു കൈമാറി.

തുടര്‍ന്ന് ഔദ്യോഗികാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ആര്‍ച്ച് ബിഷപ് പെരുന്തോട്ടം, എപ്പിസ്കോപ്പല്‍ ഡെലഗേറ്റ് റവ. ഡോ. തോ മസ് പാടിയത്ത്, പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ് റവ. ഡോ. ടോം പുത്തന്‍കളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പില്‍, സിസ്റ്റര്‍ മേഴ്സലിറ്റ്, സി സ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍ ഡോ. തെക്ള, സിസ്റ്റര്‍ ആനീസ് നെല്ലിക്കുന്നേല്‍, റവ. ഡോ, ജോസഫ് കൊല്ലാറ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org