മനുഷ്യക്കടത്തിനും ചൂഷണത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള പ്രസ്ഥാനത്തിന്‍റെ സ്ഥാപകയായ ഹസീന കര്‍ബിന് സാമൂഹ്യനീതിക്കായുള്ള മദര്‍ തെരേസ അവാര്‍ഡ്. മുംബൈ ഹാര്‍മണി ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ മേഘാലയില്‍ ജനിച്ച ഹസീന അവാര്‍ഡ് ഏറ്റുവാങ്ങി. സാമൂഹ്യനീതിക്കും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി പരിശ്രമിക്കുന്ന വര്‍ക്കായി നല്‍കുന്ന അവാര്‍ഡ് മുംബൈയിലെ ഹാര്‍മണി ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുപ്പതു വര്‍ഷങ്ങളായി സ്ത്രീകളുടെയും കുട്ടികളുടെയും ശക്തീകരണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഹസീന.