മദര്‍ തെരേസയുടെ സന്യാസിനികളെ അവഹേളിക്കരുത്

ദരിദ്രരില്‍ ദരിദ്രരായവര്‍ക്കായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ മദര്‍ തെരേസയെയും മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിസഭയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളില്‍ നിന്നു ഹിന്ദു വര്‍ഗീയ വാദികളും ജാര്‍ഘണ്ട് സര്‍ക്കാരും പിന്തിരിയണമെന്ന് അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ ആവശ്യപ്പെട്ടു. ഉപവികളുടെ സഹോദരിമാരെ ഉപദ്രവിക്കുന്ന നടപടികളില്‍ നിന്നു കേന്ദ്രസര്‍ക്കാരും പിന്മാറണം.

ജാര്‍ഘണ്ടില്‍ മദര്‍ തെരേസയുടെ സന്യാസിനികള്‍ നടത്തുന്ന അനാഥാലയത്തില്‍നിന്ന് ഒരു ശിശുവിനെ ദത്തു നല്‍കിയതു സംബന്ധിച്ച് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ചു സഭയുടെ വിശദീകരണം നല്‍കപ്പെട്ടെങ്കിലും മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ദത്തെടുക്കലുമായി ബന്ധപ്പെട്ട ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ മദര്‍ തെരേസയ്ക്കു രാജ്യം നല്‍കിയ ബഹുമതി റദ്ദാക്കണമെന്നുവരെ ആര്‍.എസ്.എസ്. നേതാക്കള്‍ ആവശ്യപ്പെടുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org