കോവിഡ് മൂലം മരണമടയുന്ന വരെ ദഹിപ്പിക്കണമെന്ന് മുംബൈ അതിരൂപത

കോവിഡ് 19 മൂലം മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിനു പകരം ദഹിപ്പിക്കുന്നതാണ് ഉചിതമെന്ന് മുംബൈ അതിരൂപത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു വേണം ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തേണ്ടതെന്നും വൈദികര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ അതിരൂപത നേതൃത്വം വ്യക്തമാക്കി. ഇതു സംബന്ധിച്ച അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ വീഡിയോ സന്ദേശം വൈദികര്‍ക്കു നല്‍കിയതായി അതിരൂപത വക്താവ് ഫാ. നിഗല്‍ ബാരറ്റ് വ്യക്തമാക്കി.

കോവിഡ് ബാധിതരായി മരണമടയുന്നവരെ ദഹിപ്പിക്കണമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ മൃതസംസ്ക്കാരം അഭിലഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നഗരത്തിനു പുറത്ത് അതിനു സൗകര്യങ്ങള്‍ കണ്ടെത്തണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കുലര്‍ പിന്നീട് ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. വിശാലമായ ശ്മശാനമുള്ളിടത്ത് മൃതദേഹം സംസ്ക്കരിക്കാന്‍ അനുവദിക്കണമെന്നു മന്ത്രാലയം പിന്നീട് വ്യക്തമാക്കുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org