മുംബൈ അതിരൂപതയില്‍ അല്‍മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും അല്‍മായരുമായുള്ള ബന്ധങ്ങള്‍ ക്രിയാത്മകമാക്കാനുമുള്ള പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ സമ്മേളനം വിളിക്കുന്നു. അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് ഇത്തരത്തില്‍ ആലോചനാ യോഗം വിളിക്കുന്നത്. നവംബര്‍ 14 -16 തീയതികളില്‍ സെന്‍റ് പയസ് സെമിനരായില്‍ യോഗം ചേരുമെന്നാണ് സൂചന. അല്‍മായരുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യാമെന്നാണു കൂടുതലായി ചിന്തിക്കുന്നത്. അല്‍മായരുടെ പ്രശ്നങ്ങളോട് എങ്ങനെ പ്രതികരിക്കാമെന്നും ചിന്തിക്കുന്നു – ആലോചനാ യോഗത്തിന്‍റെ കോര്‍ഡിനേറ്ററായ ഫാ. ഗില്‍ബര്‍ട്ട് പറഞ്ഞു. ഇത്തരത്തിലുള്ള കൂടിയാലോചനകള്‍ അല്‍മായരുടെ നവീകരണത്തിനും പ്രതികരണങ്ങള്‍ക്കുമുള്ള വേദിയാണെന്ന് ആലോചനാ യോഗത്തിന്‍റെ വര്‍ക്കിംഗ് കമ്മറ്റിയംഗം കോണ്‍റാഡ് സല്‍ദാന പറഞ്ഞു.