മുസ്ലീം ഭീകരവാദി ആക്രമണം : നൈജീരിയായില്‍ 81 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

നൈജീരിയായില്‍ മുസ്ലീം ഭീകരവാദ സംഘടനയായ ബോകോ ഹാറാം നടത്തിയ ആക്രമണത്തില്‍ 81 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഗ്രാമത്തലവന്‍ ഉള്‍പ്പെടെ ഏതാനും പേരെ അക്രമികള്‍ ബന്ദികളാക്കുകയും കന്നുകാലികളേയും മറ്റും കൊള്ളയടിക്കുകയും ചെയ്തു. ആറു മണിക്കൂറോളം നീണ്ടുനിന്ന അക്രമം അവസാനിച്ചത് നൈജീരിയന്‍ വ്യോമസേനയുടെ യുദ്ധവിമാനം എത്തി അക്രമികള്‍ക്കെതിരെ ആകാശത്തു നിന്നു വെടിവയ്പു തുടങ്ങിയപ്പോഴാണ്. കഴിഞ്ഞ വര്‍ഷവും ഇതേ പ്രദേശത്ത് ഭീകരവാദികളുടെ സമാനമായ ആക്രമണം നടന്നിരുന്നു. പ്രശ്‌ന പരിഹാരത്തിനു നൈജീരിയന്‍ സൈന്യത്തിന്റെ കൂടുതല്‍ ശക്തമായ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയാണു പ്രദേശവാസികള്‍. നൈജീരിയായില്‍ ക്രൈസ്തവര്‍ക്കെതിരെയുളള അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ സഭ ആശങ്ക രേഖപ്പെടുത്തി. ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്ററേയും അദ്ദേഹത്തിന്റെ ഗര്‍ഭവതിയായ ഭാര്യയേയും ഭീകരവാദികള്‍ വധിച്ചത് ജൂണ്‍ ആദ്യവാരത്തിലാണ്. 2020-ല്‍ ഇതുവരെ 600-ലേറെ ക്രൈസ്തവര്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org