അമല മെഡിക്കല്‍ കോളേജിന് എന്‍.എ.ബി.എല്‍ അംഗീകാരം

അമല മെഡിക്കല്‍ കോളേജിന് എന്‍.എ.ബി.എല്‍ അംഗീകാരം

തൃശൂര്‍: കോവിഡ്-19 രോഗനിര്‍ണ്ണയത്തിനുള്ള ഓപ്പണ്‍ ആര്‍.ടി-പി.സി.ആര്‍ (Open RT-PCR) ടെസ്റ്റ് ചെയ്യുന്നതിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലബോററ്ററീസ് (എന്‍.എ.ബി.എല്‍)ന്റെ അംഗീകാരം സെപ്റ്റംബര്‍ എട്ടിന് അമല ആശുപത്രിക്ക് ലഭിച്ചു. ആഗസ്റ്റ് 14ാം തിയ്യതി നടന്ന എന്‍.എ.ബി.എല്‍ പരിശോധനയില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള അംഗീകാരവും അമലയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ കോവിഡ് രോഗനിര്‍ണ്ണയത്തിനുളള ഓപ്പണ്‍ ആര്‍.ടി-പി.സി.ആര്‍, ട്രൂനാറ്റ്, റാപിഡ് ആന്റിജന്‍ എന്നീ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള അനുമതി അമല ആശുപത്രിക്ക് സംലഭ്യമായി എന്ന് അമല മെഡിക്കല്‍ കോളേജ് പി.ആര്‍.ഒ. ശ്രീ. ജോസഫ് വര്‍ഗ്ഗീസ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org