നൈപുണ്യ പബ്ളിക് സ്കൂള്‍ പ്രവേശനോത്സവം

നൈപുണ്യ പബ്ളിക് സ്കൂള്‍ പ്രവേശനോത്സവം

കാക്കനാട്: നൈപുണ്യ പബ്ളിക് സ്കൂള്‍ പ്രവേശനോത്സവം (ഇനിസിയൊ) സ്ക്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍റെ അധ്യക്ഷതയില്‍ ഫാ. സേവ്യര്‍ തേലേക്കാട്ട് (ഡയറക്ടര്‍, ഐക്കൊ) ഉദ്ഘാടനം നിര്‍വഹിച്ചു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ പ്രാര്‍ത്ഥനയുടെ സ്ഥാനം വിലമതിക്കാനാവാത്തതാണെന്ന് ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് കെ.എ., ഫാ. അനില്‍ കിളിയേല്‍കുടി, ലിബിന്‍ സാം പോള്‍ (പിടിഎ പ്രസിഡന്‍റ്), ലതാ റോയ് (വൈസ് പ്രിന്‍സിപ്പല്‍), ഗ്രെയ്സി ആനന്ദ് (ഹെഡ് മിസ്ട്രസ്) എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org