പറപ്പൂര്‍ എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം

പറപ്പൂര്‍ എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടം

ഒന്നര നൂറ്റാണ്ടുകാലം ഒരു വലിയ ഭൂപ്രദേശത്തെ സാധാരണക്കാര്‍ക്ക്, അക്ഷരവെളിച്ചമേകിയ സെന്റ്.ജോണ്‍സ് ലോവര്‍ പ്രൈമറി സ്‌കൂള്‍ ഹൈടെക് രൂപഭാവത്തോടെയുടെ പുതിയ കെട്ടിട സമുച്ചയത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. നേരത്തെ പള്ളി കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന എല്‍.പി. സ്‌കൂള്‍, സ്ഥലപരിമിതിയെ തുടര്‍ന്ന് ഹൈസ്‌കൂള്‍ – ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ സ്ഥിതി ചെയ്യുന്ന സെന്റ്.ജോണ്‍സ് എഡ്യുക്കേഷണല്‍ കോംപ്ലക്‌സിലെ എല്‍.പി.സ്‌കൂളിനു വേണ്ടിയുള്ള പുതിയ കെട്ടിട സമുച്ചയത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. മാനേജുമെന്റിന്റെ നേത്യത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്‌കൂള്‍ കെട്ടിടം മാനേജര്‍ ഫാ.ജോണ്‍സന്‍ അന്തിക്കാടന്‍ നാടിനു സമര്‍പ്പിച്ചു..

പുതിയ 'കെട്ടിടത്തിന്റെ ആശീര്‍വാദ കര്‍മ്മം, കോവിഡ് നിയന്ത്രണങ്ങള്‍ പരിപൂര്‍ണ്ണമായി പാലിച്ചുകൊണ്ട്, തൃശ്ശൂര്‍ അതിരൂപതാധ്യക്ഷന്‍ – മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോണ്‍സണ്‍ അന്തിക്കാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, പ്രധാനാധ്യാപകന്‍ പി.ഡി.വിന്‍സന്റ് മാസ്റ്റര്‍, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് – രാധാ രവിന്ദ്രന്‍ , മാനേജിങ്ങ് ട്രസ്റ്റി ജോണ്‍സണ്‍ പോള്‍, ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org