വിവാഹപ്പിറ്റേന്ന് വയലില്‍ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികള്‍

വിവാഹപ്പിറ്റേന്ന് വയലില്‍ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികള്‍
Published on

ഫോട്ടോ: കറുകുറ്റി പൊന്തന്‍ മാക്കല്‍ പാടശേഖരത്തില്‍ സഹൃദയ നടത്തുന്ന നെല്‍കൃഷി നവദമ്പതികളായ അനൂപ് ആന്റണിയും ആരതി അനൂപും ചേര്‍ന്ന് വിതയ്ക്കുന്നു. ഫാ. ജിനോ ഭരണികുളങ്ങര, ജോസ് പോള്‍, ഫാ. ജോസ് കൊളുത്തുവെള്ളില്‍ തുടങ്ങിയവര്‍ സമീപം.

വിവാഹപ്പിറ്റേന്ന് വയലില്‍ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികള്‍. കറുകുറ്റി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ പൊന്തന്‍ മാക്കല്‍ പാടശേഖരത്തില്‍ എറണാകുളംഅങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെല്‍കൃഷിക്കാണ് ഞായറാഴ്ച നവദമ്പതികളായ മൂന്നാം പറമ്പ് സ്വദേശി അനൂപ് ആന്റണിയും പങ്കാളി ആരതി അനൂപും ചേര്‍ന്ന് വിത്തിറക്കി തുടക്കം കുറിച്ചത്. ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അനൂപ് സഹൃദയയിലാണ് സേവനം ചെയ്യുന്നത്.

പൊന്തന്‍ മാക്കല്‍ പാടശേഖരത്തില്‍ ഇത് മൂന്നാം തവണയാണ് സഹൃദയയുടെ നേതൃത്വത്തില്‍ ജൈവ നെല്‍കൃഷി നടത്തുന്നത്. ഏറെ നാളുകളായി കൃഷി നടത്താതെ ഇട്ടിരുന്ന വയലില്‍ രാസവളങ്ങളൊന്നും ഉപയോഗിക്കാതെ കറുകുറ്റി കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ നെല്‍കൃഷിക്ക് കഴിഞ്ഞ രണ്ട് തവണയും മികച്ച വിളവ് ലഭിച്ചിരുന്നു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ വിതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അസി. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, കാര്ഷികവിഭാഗം കോ ഓര്‍ഡിനേറ്റര്‍ ജോസ് പോള്‍, ആഷ്ബിന്‍, റിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org