നിക്കരാഗ്വയില്‍ രണ്ടു വൈദികര്‍ കൂടി അറസ്റ്റില്‍

നിക്കരാഗ്വയില്‍ രണ്ടു വൈദികര്‍ കൂടി അറസ്റ്റില്‍
Published on

നിക്കരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യഭരണകൂടം രണ്ടു കത്തോലിക്കാ പുരോഹിതരെ കൂടി അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. ഫാ. യെസ്‌നെര്‍ മെനെസിസ്, ഫാ. റാമോണ്‍ റെയെസ് എന്നിവരാണ് രണ്ടു ദിവസങ്ങളായി അറസ്റ്റ് ചെയ്യപ്പെട്ടത്. ഇരുവരും ഇടവക വികാരിമാരായി പ്രവര്‍ത്തിക്കുകയായിരുന്നു. വേഷപ്രച്ഛന്നരായി വന്ന പോലീസ് സംഘം ഒരു യോഗത്തിനെന്ന പേരില്‍ വൈദികരെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു. പിന്നീട് വിട്ടയച്ചില്ല. എവിടെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന വിശദാംശങ്ങളും അധികാരികള്‍ വെളിപ്പെടുത്തിയിട്ടില്ല.

കത്തോലിക്കാസഭക്കെതിരെ പലതരം മര്‍ദ്ദനനടപടികള്‍ സ്വീകരിക്കുന്ന നിക്കരാഗ്വന്‍ ഭരണകൂടം ഇതുവരെ 13 കത്തോലിക്കാവൈദികരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിട്ടുണ്ട്. 26 വര്‍ഷത്തെ തടവിനു ശിക്ഷിച്ച് ജയിലില്‍ അടച്ചിരിക്കുന്ന ബിഷപ് റൊളാണ്ടോ അല്‍വാരെസ് ആണ് ഇവരിലൊരാള്‍. വൈദികരുള്‍പ്പെടെ നിരവധി സഭാപ്രവര്‍ത്തകര്‍ നാടു കടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് അമേരിക്ക അഭയം കൊടുത്തിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org