അര്‍മീനിയന്‍ ക്രൈസ്തവര്‍ക്കായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാവശ്യം

അര്‍മീനിയന്‍ ക്രൈസ്തവര്‍ക്കായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാവശ്യം
Published on

വളരെക്കാലമായി തുടരുന്ന സംഘര്‍ഷം മൂലം വീട് ഒഴിയേണ്ടിവന്ന ലക്ഷക്കണക്കിനാളുകളുടെ മാനുഷിക അടിയന്തരാവസ്ഥ ലഘൂകരിക്കാന്‍ ശ്രമങ്ങള്‍ നടത്താന്‍ അന്താരാഷ്ട്ര സമൂഹത്തോടു യൂറോപ്യന്‍ മെത്രാന്‍ സംഗം അഭ്യര്‍ത്ഥിച്ചു. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍മേനിയന്‍ ഗ്രോത്രക്കാര്‍ നഗോര്‍ണോ കരബാഖില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. അത്സെര്‍ബൈജാന്‍ നിയന്ത്രിക്കുന്ന ഈ പ്രദേശം ഏതാണ്ട് 30 വര്‍ഷമായി അന്താരാഷ്ട്ര തര്‍ക്കത്തിലാണ്. പ്രദേശത്തെ ക്രൈസ്തവ പാരമ്പര്യത്തെയും സാന്നിധ്യത്തെയും അപകടത്തിലാക്കുന്ന വിഷയമാണിത്.

2020ല്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അര്‍മേനിയയിലെ ചില പ്രാചീന ആശ്രമങ്ങള്‍ നശിപ്പിക്കപ്പെടുകയും മാസങ്ങളോളം നഗോര്‍ണോ കരബാഖ് തലസ്ഥാനമായ സ്റ്റെപാനകേര്‍ട്ടും അര്‍മേനിയന്‍ തലസ്ഥാനമായ യെരെവാനും ബന്ധിപ്പിക്കുന്ന ഏക വഴി പ്രക്ഷോഭകര്‍ തടഞ്ഞതിനാല്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.

1456 അര്‍മേനിയന്‍ സ്മാരക സൗധങ്ങള്‍ അസര്‍ബജാന്റെ നിയന്ത്രണത്തിലായ ശേഷം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ നഗോര്‍ണോ കരബാഖിലെ ക്രൈസ്തവ പൈതൃകം നിരീക്ഷിക്കണമെന്നും യൂറോപ്യന്‍ മെത്രാന്‍ സമിതി ആവശ്യപെട്ടു. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്നും അന്തര്‍ദേശിയ സംഘടനകള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാനും സ്വന്തം പാരമ്പര്യം നിലനിര്‍ത്താനും അര്‍മീനിയന്‍ ജനതയെ സഹായിക്കണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org