ചൈനയില്‍ നിന്നൊരു ആര്‍ച്ചുബിഷപ് ആദ്യമായി ഹോങ്കോംഗില്‍

ചൈനയില്‍ നിന്നൊരു	ആര്‍ച്ചുബിഷപ് ആദ്യമായി ഹോങ്കോംഗില്‍
Published on

ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്റെ പ്രസിഡന്റും ബീജിംഗ് അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ് ലി ഷാന്‍ ഹോങ്കോംഗ് സന്ദര്‍ശിക്കുന്നു. 70 വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി, വത്തിക്കാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചതിനു ശേഷം ആദ്യമായാണ് ഇത്തരമൊരു സന്ദര്‍ശനം. ഹോങ്കോംഗ് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ സ്റ്റീഫന്‍ ചൗവിന്റെ ക്ഷണം സ്വീകരിച്ച് അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനാണ് ചൈനീസ് സഭാനേതാവ് എത്തിയത്. കാര്‍ഡിനല്‍ ചൗ കഴിഞ്ഞ ഏപ്രിലില്‍ ബീജിംഗ് സന്ദര്‍ശിച്ചിരുന്നു. അതിനു 30 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സമാനമായ ഒരു സന്ദര്‍ശനം നടന്നിരുന്നത്.

2007 ലാണ് ആര്‍ച്ചുബിഷപ് ലി ഷാന്‍ ബീജിംഗ് ആര്‍ച്ചുബിഷപ്പായി നിയമിതനായത്. ചൈനീസ് അധികാരികള്‍ തന്നെയാണ് അദ്ദേഹത്തെ ഈ പദവിയിലേക്കു നിയോഗിച്ചത്. പിന്നീട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അത് അംഗീകരിക്കുകയായിരുന്നു.

ഹോങ്കോംഗ് രൂപതയുടെ വിവിധ ഡിപാര്‍ട്‌മെന്റുകള്‍, പള്ളികള്‍, സെമിനാരി തുടങ്ങിയവ ആര്‍ച്ചുബിഷപ് ലീ ഷാന്‍ സന്ദര്‍ശിക്കുകയും അവയുടെ ചുമതലക്കാരുമായി സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org