റോം രൂപതയുടെ തലപ്പത്ത് മാറ്റം

റോം രൂപതയുടെ തലപ്പത്ത് മാറ്റം
Published on

റോം രൂപതയുടെ പേപ്പല്‍ വികാര്‍ ആയിരുന്ന കാര്‍ഡിനല്‍ ആഞ്ചലോ ഡൊണാറ്റിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥലം മാറ്റി. അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറിയുടെ മേധാവിയായിട്ടാവും അദ്ദേഹം ഇനി പ്രവര്‍ത്തിക്കുക. 70 കാരനായ കാര്‍ഡിനല്‍ ഡൊണാറ്റിസ് 2017 മുതല്‍ റോം രൂപതയുടെ വികാരി ആയി പ്രവര്‍ത്തിക്കുകയായിരുന്നു. രൂപതയ്ക്ക് പുതിയ പേപ്പല്‍ വികാരിയെ മാര്‍പാപ്പ നിയമിച്ചിട്ടില്ല. രൂപതയുടെ 7 സഹായമെത്രാന്മാരില്‍ ഒരാളായ ബിഷപ്പ് ഡാനിയേല്‍ ലിബാനോരിയെ സമര്‍പ്പിതജീവിതം സംബന്ധിച്ച മാര്‍പാപ്പയുടെ മേല്‍നോട്ടക്കാരനായും മാറ്റി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹം ഈശോസഭാംഗമാണ്.

റോം രൂപതയുടെ ഭരണവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ അടുത്തകാലത്ത് ഉയര്‍ന്നിരുന്നു. രൂപതാഭരണത്തില്‍ മാര്‍പാപ്പയ്ക്കുള്ള അധികാരങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ചിരുന്നു. രൂപതയുടെ സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഓഡിറ്റര്‍ ജനറല്‍ 2021-ല്‍ പ്രത്യേക ഓഡിറ്റിങ്ങും നടത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org