ഈശോയുടെ തിരുഹൃദയത്തിനുള്ള സമര്‍പ്പണം ഇക്വഡോര്‍ നവീകരിച്ചു

ഈശോയുടെ തിരുഹൃദയത്തിനുള്ള സമര്‍പ്പണം ഇക്വഡോര്‍ നവീകരിച്ചു
Published on

ഈശോയുടെ തിരുഹൃദയത്തിന് രാജ്യത്തെ സമര്‍പ്പിച്ചതിന്റെ നവീകരണം വിശുദ്ധ വാരത്തിലെ തിങ്കളാഴ്ച ക്വിറ്റോ അതിരൂപതയുടെ ആര്‍ച്ചുബിഷപ് നിര്‍വഹിച്ചു. കഴിഞ്ഞ 150 വര്‍ഷമായി ഇക്വഡോറില്‍ നടന്നുവരുന്ന പതിവാണിത്. സഭാധികാരികള്‍ക്ക് പുറമെ സിവില്‍ അധികാരികളും ചടങ്ങില്‍ സംബന്ധിച്ചു. 1874-ല്‍ അന്നത്തെ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു രാജ്യത്തെ തിരുഹൃദയത്തിന് സമര്‍പ്പിച്ചത്. അതോടെ തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെടുന്ന ആദ്യരാജ്യമായും ഇക്വഡോര്‍ മാറി. ഈ വര്‍ഷം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനും വേദിയാവുകയാണ് ഇക്വഡോര്‍. സെപ്റ്റംബര്‍ 8 മുതല്‍ 15 വരെയാണ് ക്വിറ്റോയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. 'ലോകസൗഖ്യത്തിന് സാഹോദര്യം' എന്ന പ്രമേയവുമായി നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org