സൈക്കിള്‍ യാത്രികനായ ഹംഗേറിയന്‍ സഭാധ്യക്ഷന്‍ സിനഡില്‍ ശ്രദ്ധാപാത്രമായി

സൈക്കിള്‍ യാത്രികനായ ഹംഗേറിയന്‍ സഭാധ്യക്ഷന്‍ സിനഡില്‍ ശ്രദ്ധാപാത്രമായി
Published on

ചെറിയ ഇ-സ്‌കൂട്ടറില്‍ റോമിലെ തെരുവീഥികളിലുടെ അതിവേഗം സഞ്ചരിച്ച് സിനഡ് ഹാളിലെത്തിയിരുന്ന കറുത്ത വേഷം ധരിച്ച പൗരസ്ത്യ സന്യാസി, സിനഡിനെത്തിയിരുന്നവരുടെ ശ്രദ്ധയാകര്‍ഷിച്ചു. അദ്ദേഹം ആരാണെന്ന അന്വേഷണം ഹംഗറിയിലെ ഗ്രീക് കത്തോലിക്കാസഭയുടെ അധ്യക്ഷപദവിയിലേക്കാണ് എത്തിച്ചത്. ആര്‍ച്ചുബിഷപപ് ഫുലോപ് കോസിസ്. ഇപ്പോള്‍ അറുപതു വയസ്സുള്ള അദ്ദേഹം ഹംഗറിയില്‍ സാധാരണ സൈക്കിളാണ് തന്റെ യാത്രകള്‍ക്ക് ഉപയോഗിക്കാറുള്ളതെന്നു പറഞ്ഞു. പ്രായമേറിയതോടെ ഇ-സ്‌കൂട്ടറിലേക്കു മാറി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ അദ്ദേഹം സാധാരണ സ്‌കൂട്ടറിലാണു യാത്ര ചെയ്യാറുള്ളത്. തന്റെ വൈദികര്‍ സമ്മാനമായി നല്‍കിയ ബൈക്കും അദ്ദേഹത്തിനുണ്ട്.

വ്യക്തിപരമായ വസ്തുക്കളെല്ലാം സംഭാവന ചെയ്ത്, യാതൊരു ഉപകരണങ്ങളും ഇല്ലാത്ത ഒഴിഞ്ഞ ഒരു മുറിയിലാണ് അദ്ദേഹം താമസിക്കുന്നതെന്നു ഹംഗേറിയന്‍ ഗ്രീക് കത്തോലിക്കാസഭയുടെ വക്താവ് സൂചിപ്പിച്ചു. സോഷ്യല്‍ മീഡിയായിലും ആര്‍ച്ചുബിഷപ് സജീവമാണ്. കാരണം, അവിടെയാണ് യുവാക്കളുള്ളത്, ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്നു ലക്ഷം വിശ്വാസികളാണ് ഹംഗേറിയന്‍ ഗ്രീക് കത്തോലിക്കാസഭയിലുള്ളത്. ബൈസന്റൈന്‍ റീത്ത് പിന്തുടരുന്ന സഭയാണിത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org