ഫാദര്‍ അരുപ്പെയുടെ നാമകരണ നടപടികള്‍ മുന്നോട്ട്

ഫാദര്‍ അരുപ്പെയുടെ നാമകരണ നടപടികള്‍ മുന്നോട്ട്
Published on

ഈശോസഭയുടെ 28-ാമത് സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. പേദ്രോ അരുപ്പെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കു ന്നതിനുള്ള നടപടികളുടെ രൂപതാതല ഘട്ടം സമാപിച്ചു.

സ്പാനിഷ് ജെസ്വിറ്റും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഗുരുവും ആയിരുന്ന ഫാ. അരൂപെയുടെ ജീവിതത്തെയും ജീവിത നന്മകളെയും കുറിച്ചുള്ള വിശദമായ ഗവേഷണം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി നടന്നുവരികയായിരുന്നു.

1965 മുതല്‍ 1983 വരെയാണ് അരൂപെ ഈശോസഭയുടെ മേധാവിയായി പ്രവര്‍ത്തിച്ചത്. സാമൂഹ്യനീതിയെ ഈശോസഭാ സേവനത്തിന്റെ പ്രധാന ഊന്നലുകളില്‍ ഒന്നായി പ്രതിഷ്ഠിക്കുന്നതില്‍ 1970 കളില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

സഭയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് അദ്ദേഹം പരിശ്രമിച്ചു. പാവങ്ങ ളോട് പക്ഷം ചേരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷശ്രദ്ധ നല്‍കിയ അദ്ദേഹമാണ് അഭയാര്‍ത്ഥികള്‍ക്കുള്ള ജെസ്വിറ്റ് സേവന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

27 വര്‍ഷം ജപ്പാനില്‍ മിഷണറിയായി സേവനം ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. 1945-ല്‍ ജപ്പാന്‍ ആണവാക്രമണത്തിന് വിധേയമാകുമ്പോള്‍ ഫാ. അരൂപെ അവിടെയുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org