വിജയത്തില്‍ അല്ല ദൈവത്തിന്റെ മഹത്വം

വിജയത്തില്‍ അല്ല ദൈവത്തിന്റെ മഹത്വം
Published on

വിജയത്തിലോ പ്രസിദ്ധിയിലോ ജനപ്രീതിയിലോ അല്ല യഥാര്‍ത്ഥ സന്തോഷവും ദൈവത്തിന്റെ മഹത്വവും കണ്ടെത്താനാവുക, മറ്റുള്ളവരെ സ്‌നേഹിക്കുന്നതിലും ക്ഷമിക്കുന്നതിലുമാണ്. ദൈവത്തിന്റെ മഹത്വം ഉത്ഥാനത്തിലാണ്, പരാജയമായ കുരിശിലല്ല എന്ന് ചിന്തിച്ചേക്കാം. പക്ഷേ തന്റെ പീഠാനുഭവത്തെക്കുറിച്ച് യേശു പറയുന്നു, ''മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയം വന്നിരിക്കുന്നു (യോഹ 12:23). എന്താണ് അവിടുന്ന് അര്‍ത്ഥമാക്കിയത്? ദൈവത്തെ സംബന്ധിച്ച് മഹത്വം എന്നത്, തന്റെ ജീവന്‍ നല്‍കുന്നിടത്തോളം സ്‌നേഹിക്കുന്നതാണ്. മഹത്വീകരണം എന്നാല്‍ സ്വയം നല്‍കലാണ്.

ഈ മഹത്വീകരണത്തിന്റെ പാരമ്യത്തില്‍ അവിടുന്ന് എത്തിച്ചേരുന്നത് കുരിശിലാണ്. കരുണയുടെ മുഖം അവിടെ ക്രിസ്തു പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നു. തന്റെ ജീവന്‍ നല്‍കുന്നതിലൂടെയും തന്റെ കൊലപാതകികളോട് ക്ഷമിക്കുന്നതിലൂടെയുമാണത്. മഹത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വളരെ വ്യത്യസ്തമായ മാനദണ്ഡങ്ങളാണു മഹത്വവും ക്ഷമയും. പക്ഷേ ലൗകികമഹത്വം മാഞ്ഞുപോവുമ്പോഴും ക്രൈസ്തവജീവിതം സുസ്ഥിരമായ സന്തോഷം പ്രദാനം ചെയ്യും. അതുകൊണ്ട് നാം സ്വയം ചോദിക്കുക: ജീവിതത്തില്‍ എന്തു മഹത്വമാണ് ഞാന്‍ ആഗ്രഹിക്കുന്നത്? സ്വന്തം കഴിവുകളെ കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിലാണോ മഹത്വം? അതോ, ക്രൂശിതനായ ക്രിസ്തുവിന്റെതുപോലെ നല്‍കലിന്റെയും ക്ഷമയുടെയും പാത സ്വീകരിക്കുന്നതിലാണോ? നാം നല്‍കുകയും ക്ഷമിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ മഹത്വം നമ്മില്‍ പ്രകാശിക്കുന്നു.

  • (മാര്‍ച്ച് 17-ന് സെന്റ് പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org