സകല വിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോറന്റീനോ ശ്മശാനത്തിലെ 'മാലാഖമാരുടെ ഉദ്യാനത്തില്‍' പ്രത്യേക സന്ദര്‍ശനം നടത്തുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.
അകാലത്തില്‍ മരണമടഞ്ഞ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം മാറ്റി വച്ചിരിക്കുന്ന സ്ഥലമാണ് മാലാഖമാരുടെ ഉദ്യാനം. ഗര്‍ഭകാലം പൂര്‍ത്തിയാക്കാനാകാതെ, ഗര്‍ഭച്ഛിദ്രം സംഭവിച്ച ശിശുക്കളെയും ഇവിടെ സംസ്‌കരിച്ചിട്ടുണ്ട്.
മൃതപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മമാരുടേതായ 'പ്രത്യാശ കിരണങ്ങള്‍' എന്ന സംഘടനയിലെ അമ്മമാര്‍ മാര്‍പാപ്പ യ്ക്ക് വെളുത്ത ശീലകള്‍ സമ്മാനിച്ചു. മരിച്ചുപോയ കുഞ്ഞുങ്ങളുടെ സ്‌നേഹാശ്ലേഷത്തിന്റെ പ്രതീകമായിട്ടായിരുന്നു ഇത്.
അകാലത്തില്‍ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കു വേണ്ടിയാണ് ഈ നവംബര്‍ മാസത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിക്കുന്നത്.