ദീര്‍ഘമായ സുവിശേഷ പ്രസംഗങ്ങള്‍ ഒഴിവാക്കണമെന്ന് കാര്‍ഡിനല്‍ ഫ്രാന്‍സിസ് വൈദികരോട് ആവശ്യപ്പെട്ടു. സുവിശേഷ പ്രസംഗങ്ങള്‍ ദൈവശാസ്ത്ര അഭ്യാസപ്രകടന ങ്ങള്‍ ആകരുത്. മറിച്ച് പുരോഹിതന്റെ പ്രാര്‍ഥനാ ജീവിതത്തിന്റെ പ്രതിധ്വനിയും സുവിശേഷത്തിന്റെ സംക്ഷിപ്തവും വ്യക്തവുമായ പ്രഘോഷണവും ആയിരിക്കണം.
സുവിശേഷത്തിലും ആരാധനക്രമ ഗ്രന്ഥങ്ങളിലും ദൈവശാസ്ത്ര ത്തിലും വേരൂന്നിയതായിരിക്കണം സുവിശേഷ പ്രസംഗങ്ങള്‍ - കാര്‍ഡിനല്‍ വിശദീകരിച്ചു. നൈജീരിയയിലെ ബിഗാര്‍ഡ് മെമ്മോറിയല്‍ മേജര്‍ സെമിനാരിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍.
നന്നായി തയ്യാറാക്കിയ ഒരു സുവിശേഷ പ്രസംഗം 10 മിനിറ്റിനുള്ളില്‍ തീരണമെന്നു കാര്‍ഡിനല്‍ പറഞ്ഞു. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള യൂണിവേഴ്‌സിറ്റി ലെക്ചര്‍ തികച്ചും മറ്റൊരു സാഹചര്യത്തിലാണ് നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയ സാഹചര്യ ത്തിന്റെയോ ജനങ്ങള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളു ടെയോ വിശകലനം ആയിരിക്കരുത് സുവിശേഷ പ്രസംഗം - കാര്‍ഡിനല്‍ വിശദീകരിച്ചു.
സുവിശേഷ പ്രസംഗത്തിലെ പ്രധാനപ്പെട്ട പോയിന്റുകള്‍ എഴുതി വയ്ക്കുന്നത് നന്നായിരി ക്കുമെന്നു കാര്‍ഡിനല്‍ പറഞ്ഞു. അത് ഇംഗ്ലീഷിന്റെയും പ്രാദേശിക ഭാഷയുടെയും മിശ്രിതമായിരിക്കരുത്. പ്രസംഗകന്റെ ഭാഷാപരിജ്ഞാനം പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ആക്കരുത്.
നിലവാരമില്ലാത്ത സുവിശേഷ പ്രസംഗം ദൈവ വചനത്തിനും ദൈവവചനം കേള്‍ക്കാനായി കൂടിയിരിക്കുന്ന ദൈവജനത്തിനും എതിരായ ഒരു കുറ്റകൃത്യമാണ് - കാര്‍ഡിനല്‍ വിശദീകരിച്ചു.