ഹെയ്തിയില്‍ ഒരു വൈദീകനും 6 സന്യസ്തരും ബന്ദികളായി

ഹെയ്തിയില്‍ ഒരു വൈദീകനും 6 സന്യസ്തരും ബന്ദികളായി
Published on

കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ തലസ്ഥാനത്ത് തിരുഹൃദയ സന്യാസ സമൂഹത്തിലെ 6 സന്യസ്തരെയും ഒരു വൈദീകനെയും സായുധസംഘം തട്ടിക്കൊണ്ടുപോയി. ഇവരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണം എന്ന് ഹെയ്തിയിലെ സഭ അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുകയാണെന്നും സഭ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 18 ന് തലസ്ഥാനനഗരിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ബിഷപ്പ് പിയര്‍ ദുമാസിന് പരിക്കേറ്റിരുന്നു. അദ്ദേഹം രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കപ്പെട്ടു.

രാഷ്ട്രീയ അനിശ്ചിതത്വമാണ് അരക്ഷിതാവസ്ഥയ്ക്ക് കാരണം. മാഫിയ സംഘങ്ങള്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ അഴിഞ്ഞാടുന്നു. ഇവര്‍ മോചനദ്രവ്യം ലക്ഷ്യമാക്കിയാണ് വൈദീകരെയും സന്യസ്തരെയും തട്ടിക്കൊണ്ടുപോകുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org