ജെറുസലേം പാത്രിയര്‍ക്കീസ് ഗാസ സന്ദര്‍ശിച്ചു

ജെറുസലേം പാത്രിയര്‍ക്കീസ് ഗാസ സന്ദര്‍ശിച്ചു
Published on

ജെറുസലേമിലെ ലാറ്റിന്‍ കാത്തലിക്ക് പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല യുദ്ധക്കെടുതികള്‍ നേരിടുന്ന ഗാസ മുനമ്പ് സന്ദര്‍ശിച്ചു. യുദ്ധത്തിന്റെ ഇരകള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനായിരുന്നു ഈ സന്ദര്‍ശനം. ഗാസയിലെ ഹോളി ഫാമിലി ഇടവകയില്‍ അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചു. ഗാസയിലെ ജനങ്ങളോടൊപ്പം ആയിരിക്കുക, അവരെ ആശ്ലേഷിക്കുക എന്നതായിരുന്നു തന്റെ സന്ദര്‍ശനത്തിന്റെ പ്രാഥമിക ലക്ഷ്യം എന്ന് കാര്‍ഡിനല്‍ പറഞ്ഞു. അവരുടെ സ്ഥിതി പരിശോധിക്കുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനും എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കുന്നതിനും സന്ദര്‍ശനം ഉപയോഗിച്ചതായി അദ്ദേഹം പറഞ്ഞു. ഗാസ നഗരത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

ഇസ്രായേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചതിനുശേഷം ഗാസാ മുനമ്പിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നതില്‍ ഇവിടത്തെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി പള്ളി നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. യുദ്ധം ആരംഭിച്ചതിനുശേഷം നൂറുകണക്കിന് പലസ്തീനാക്കാര്‍ ഈ പള്ളിയില്‍ അഭയം തേടിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org