പകുതിയോളം പള്ളികള്‍ നഷ്ടപ്പെട്ടതായി ഉക്രൈനിയന്‍ കത്തോലിക്ക സഭ

പകുതിയോളം പള്ളികള്‍ നഷ്ടപ്പെട്ടതായി  ഉക്രൈനിയന്‍ കത്തോലിക്ക സഭ
Published on

രണ്ടര വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യന്‍ അധിനിവേശത്തില്‍ തങ്ങളുടെ പകുതിയോളം ഇടവക പള്ളികള്‍ അധിനിവേശ പ്രദേശത്ത് നഷ്ടപ്പെട്ടതായി ഉക്രെനിയന്‍ ഗ്രീക് കത്തോലിക്കാസഭയിലെ ബിഷപ്പ് മാക്‌സിം റയാബുഖ പറഞ്ഞു.

റഷ്യന്‍ സൈന്യം ആക്രമിച്ച് കയറുന്ന സാഹചര്യത്തില്‍ 12 ഓളം മറ്റു പള്ളികള്‍ കൂടി ഒഴിപ്പിക്കപ്പെട്ട തായി അദ്ദേഹം അറിയിച്ചു. റഷ്യ കീഴടക്കിയ പ്രദേശത്തെ പള്ളികളില്‍ ദിവ്യബലിയോ മറ്റു കര്‍മ്മങ്ങളോ നടക്കുന്നില്ല.

തങ്ങള്‍ കത്തോലിക്കരാണെന്ന് പറയാനും അവിടെയുള്ള വിശ്വാസികള്‍ക്ക് സാധിക്കാത്ത സ്ഥിതിയാണ്. അങ്ങനെ വെളിപ്പെടുത്തുന്നവരെ വെടി വയ്ക്കുകയും തടവിലിടുകയും ചെയ്യുന്നുണ്ട്.

ബിഷപ്പ് റയാബുഖയുടെ രൂപതയിലെ രണ്ടു വൈദികരെ ഒരു വര്‍ഷത്തിലേറെ റഷ്യന്‍ സൈന്യം തടവില്‍ പാര്‍പ്പിക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും നീതിയും സമാധാനവും മടങ്ങിവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org