കത്തോലിക്ക മെത്രാന്‍ സംഘത്തിന്റെ പ്രസിഡണ്ട് ബിഷപ്പ് കാര്‍ലോസ് ഹെരേരയെ നിക്കരാഗ്വയുടെ പ്രസിഡണ്ട് ഡാനിയല്‍ ഒര്‍ട്ടേഗായുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം പുറത്താക്കി. ഒര്‍ട്ടേഗായെ അനുകൂലിക്കുന്ന മേയറെ ഈയിടെ ബിഷപ്പ് ഹെരേരാ വിമര്‍ശിച്ചിരുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മെത്രാന്‍ സംഘങ്ങളുടെ പൊതുസമിതി ബിഷപ്പ് ഹെരേരക്ക് ഈ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ചു. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനും മാതൃരാജ്യത്തേക്ക് മടങ്ങി വരാനും ബിഷപ് ഹെരേരക്കു കഴിയട്ടെ എന്ന് അവര്‍ ആശംസിച്ചു.
ഗ്വാട്ടിമലയിലേക്കാണ് ബിഷപ്പ് ഹെരേരയെ നാടുകടത്തിയത് എന്നാണ് സൂചന. അവിടെ കപ്പുച്ചിന്‍ സന്യാസമൂഹത്തിന്റെ ഒരു ഭവനത്തില്‍ അദ്ദേഹം താമസിക്കുന്നതായി അറിയുന്നു.
ക്രൂരമായ മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യ നിഷേധവുമാണ് നിക്കരാഗ്വയില്‍ അരങ്ങേറുന്നത്. ഒരു മെത്രാന്‍ ഉള്‍പ്പെടെ അനേകം വൈദികരെയും മിഷണറിമാരെയും നിക്കരാഗ്വ ഇതിനകം രാജ്യത്തിനു പുറത്താക്കിയിട്ടുണ്ട്.