ഒളിമ്പിക്‌സ് ലോകസമാധാനത്തെ വളര്‍ത്തട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പ

ഒളിമ്പിക്‌സ് ലോകസമാധാനത്തെ വളര്‍ത്തട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പ
Published on

വരുന്ന ഒളിമ്പിക്‌സ് ലോകസമാധാനത്തെ വളര്‍ത്താന്‍ സഹായിക്കട്ടെ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. ഫ്രാന്‍സിലെ പാരിസ് ആര്‍ച്ചുബിഷപ്പ് ലോറന്റ് യുള്‍റിച്ചിനെഴുതിയ കത്തില്‍, ലോകസമാധാനം ഇപ്പോള്‍ ഗുരുതരമായ ഭീഷണി നേരിടുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഏറ്റവും ശത്രുതയില്‍ ആയിരിക്കുന്ന ആളുകള്‍ക്കു പോലും പരസ്പരം കണ്ടുമുട്ടാനും മുന്‍വിധികളെ തകര്‍ക്കാനും വിദ്വേഷത്തിന്റെയും അവിശ്വാസത്തിന്റെയും സ്ഥാനത്ത് പരസ്പരാദരവും സൗഹൃദവും വളര്‍ത്താനും ഒളിമ്പിക്‌സ് കാരണമാകട്ടെ. ഒളിമ്പിക്‌സ് അതിന്റെ സ്വഭാവത്താല്‍ തന്നെ സമാധാനമാണ് യുദ്ധമല്ല. പരസ്പരം ഇഴചേര്‍ന്നിരിക്കുന്ന 5 വളയങ്ങള്‍ സാഹോദര്യത്തെയാണ് സൂചിപ്പിക്കുന്നത് - മാര്‍പാപ്പ വിശദീകരിച്ചു.

അതിര്‍ത്തികളെയും ഭാഷകളെയും വംശങ്ങളെയും ദേശങ്ങളെയും മതങ്ങളെയും അതിലംഘിക്കുന്ന സാര്‍വത്രിക ഭാഷയാണ് സ്‌പോര്‍ട്‌സിന്റേതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി, ആളുകളെ ഒന്നിപ്പിക്കാനും പരസ്പര സ്വീകാര്യതയും സംഭാഷണവും വളര്‍ത്താനും സ്‌പോര്‍ട്‌സിന് കഴിവുണ്ട്. വ്യക്തിബന്ധങ്ങളെയും ത്യാഗ മനോഭാവത്തെയും അത് പ്രോത്സാഹിപ്പിക്കുന്നു. സ്വന്തം പരിമിതികളെ അംഗീകരിക്കാനും മറ്റുള്ളവരെ വിലമതിക്കാനും സ്‌പോര്‍ട്‌സ് ജനങ്ങളെ പ്രേരിപ്പിക്കുന്നു, മാര്‍പാപ്പ എഴുതി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org