റോമിലെ കണ്ണടക്കടയില്‍ അപ്രതീക്ഷിതമായി എത്തിയ ഉപഭോക്താവ് അവിടെയുണ്ടായിരുന്നവര്‍ക്ക് ആഹ്ലാദം പകര്‍ന്നു. തന്റെ കണ്ണ് പരിശോധിക്കുവാനും കണ്ണട മാറ്റി വാങ്ങാനുമായി നേരിട്ടെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയായിരുന്നു അത്. തന്റെ ചെറിയ ഫിയറ്റ് കാറില്‍ കടയിലെത്തിയ മാര്‍പാപ്പ, അരമണിക്കൂര്‍ അവിടെ ചെലവഴിച്ചു. കണ്ണു പരിശോധനയ്ക്കുശേഷം പാപ്പ പറഞ്ഞു, ലെന്‍സുകള്‍ മാത്രം മാറ്റിയാല്‍ മതി, ഫ്രെയിം പഴയതുതന്നെ!
2015 പാപ്പ ആദ്യമായി ഈ കടയില്‍ എത്തിയതും അന്ന് വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അന്ന് മാര്‍പാപ്പയുമായി സ്ഥാപിച്ച സൗഹൃദബന്ധത്തിന്റെ വെളിച്ചത്തില്‍ കടയുടമയും കുടുംബവും പിന്നീട് വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാറുണ്ട് അന്ധരുടെ സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ ലൂസിയുടെ തിരുനാള്‍ ദിനമായ ഡിസംബര്‍ 13 നു മറ്റ് നേത്രപരിശോധകര്‍ക്കൊപ്പം അവര്‍ മാര്‍പാപ്പയെ കാണുന്നതു പതിവായിരുന്നു. പാപ്പ 2019 ല്‍ തിമിരത്തിന് നേത്രശസ്ത്രക്രിയ നടത്തിയിട്ടുണ്ട്.