മാര്‍പാപ്പയുടെ പുതിയ ഡോക്ടര്‍ വാര്‍ദ്ധക്യരോഗ വിദഗ്ദ്ധന്‍

മാര്‍പാപ്പയുടെ പുതിയ ഡോക്ടര്‍ വാര്‍ദ്ധക്യരോഗ വിദഗ്ദ്ധന്‍
Published on

വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട രോഗചികിത്സയില്‍ വിദഗ്ദ്ധനായ റോബെര്‍ട്ടോ ബെര്‍ണബെയിയെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പുതിയ ഡോക്ടറായി നിയമിച്ചു. ഇറ്റലിയിലെ ഫ്‌ളോറന്‍സ് സ്വദേശിയായ ഡോ. ബെര്‍ണബെയി (69) റോമിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ ഇന്റേണല്‍ മെഡിസിന്‍ & ജെറിയാട്രിക്‌സില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ്. അതേ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ജെറിയാട്രിക്‌സ് ഡയറക്ടറുമാണ് അദ്ദേഹം. ഇറ്റാലിയന്‍ ജെറിയാട്രിക്‌സ് സൊസൈറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാര്‍പാപ്പയുടെ പേഴ്‌സണല്‍ ഡോക്ടറായിരുന്ന ഫാബ്രിസിയോ സൊക്കോര്‍സി (78) ജനുവരിയില്‍ കോവിഡ് ബാധിതനായി മരണമടഞ്ഞിരുന്നു. മാര്‍പാപ്പയുടെ വിദേശയാത്രകളില്‍ ഡോക്ടര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടാകാറുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org