സിനഡാലിറ്റി : മുന്നൂറ് ഇടവകവികാരിമാരുടെ യോഗം റോമില്‍

സിനഡാലിറ്റി : മുന്നൂറ് ഇടവകവികാരിമാരുടെ യോഗം റോമില്‍
Published on

സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ഭാഗമായി ഇടവക വൈദീകരുടെ അന്താരാഷ്ട്ര യോഗം നടത്തുന്നു. ഇടവക വികാരിമാരുടെ അനുഭവങ്ങളില്‍ നിന്ന് ശ്രവിക്കാനും അതിനെ വിലമതിക്കാനുമാണ് ഈ യോഗം എന്ന് അധികാരികള്‍ അറിയിച്ചു.

പ്രാദേശിക മെത്രാന്‍ സംഘങ്ങളും പൗരസ്ത്യ കത്തോലിക്ക സഭാനേതൃത്വങ്ങളും ആണ് ഈ അന്താരാഷ്ട്ര യോഗത്തിലേക്കുള്ള ഇടവക വൈദീകരെ തിരഞ്ഞെടുക്കുക. ഓരോ മെത്രാന്‍ സംഘത്തിന്റെയും അംഗസംഖ്യയ്ക്ക് ആനുപാതികമായിട്ടായിരിക്കും ഓരോ പ്രദേശത്തു നിന്നുമുള്ള വൈദീക പ്രതിനിധികളുടെ എണ്ണം. തിരഞ്ഞെടുക്കപ്പെട്ട വൈദീകരുടെ പേരുകള്‍ പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ മാര്‍ച്ച് പകുതിയോടെ പ്രഖ്യാപിക്കും.

അഞ്ചുദിവസത്തെ വൈദീകയോഗം ആയിരിക്കും റോമില്‍ നടക്കുക. വട്ടമേശ സമ്മേളനങ്ങളും ദിവ്യബലികളും ശില്പശാലകളും വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും യോഗത്തിന്റെ ഭാഗമായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സംസാരിക്കാനും ഈ വൈദീകര്‍ക്ക് അവസരം ഉണ്ടായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org