പരി.മറിയം ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്നുവെന്നു കല്‍ദായ പാത്രിയര്‍ക്കീസ്‌

പരി.മറിയം ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഒന്നിപ്പിക്കുന്നുവെന്നു കല്‍ദായ പാത്രിയര്‍ക്കീസ്‌
Published on

പരി. മറിയത്തിനു അനന്യമായ ഒരു സ്ഥാനമുണ്ടെന്നും ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഒന്നിച്ചു കൊണ്ടുവരാന്‍ പരി. മറിയത്തിനു കഴിയുന്നുവെന്നും കല്‍ദായ ക ത്തോലിക്കാസഭയുടെ പാത്രിയര്‍ ക്കീസ് കാര്‍ഡിനല്‍ ലൂയിസ് റാ ഫേല്‍ സാകോ പ്രസ്താവിച്ചു. ബാ ഗ്ദാദില്‍ പരി. മറിയത്തെക്കുറിച്ചുള്ള ഒരു ക്രിസ്ത്യന്‍-മുസ്ലീം സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാത്രിയര്‍ക്കീസ്. സുന്നി, ഷിയാ പണ്ഡിതരും ക്രൈസ്തവദൈവശാസ്ത്രജ്ഞരും സമ്മേളനത്തില്‍ പങ്കെടുത്തു. ബാഗ്ദാദ് കത്തോലിക്കാ കത്തീഡ്രലില്‍ നടന്ന സമ്മേളനത്തില്‍ സ്ത്രീകളുടെ പദവിയെ കുറിച്ചുള്ള പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.

പരി. മറിയത്തെക്കുറിച്ച് ക്രൈസ്തവ, ഇസ്ലാമിക വീക്ഷണങ്ങളിലുള്ള വ്യത്യാസങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പാത്രിയര്‍ക്കീസ് വ്യക്തമാക്കി. ക്രിസ്തുവിന്റെ രക്ഷാകരരഹസ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തിയാണ് ക്രൈസ്തവീക്ഷണത്തില്‍ പ.മറിയം. തന്റെ പുത്രനുമായുള്ള ബന്ധത്തിലൂടെയാണ് പരി. മറിയത്തിന്റെ പങ്കും മഹത്വവും തിരിച്ചറിയപ്പെടുന്നതും കൊണ്ടാടപ്പെടുന്നതും. ഖുറാനില്‍ മറിയം പല പ്രാവശ്യം പരാമര്‍ശിക്കപ്പെടുകയും ഒരു സൂറാ മുഴുവന്‍ പ.മറിയത്തിനായി സമര്‍പ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്റെ മാതാവിന്റെ കന്യകാത്വവും അമലോത്ഭവവും ഖുറാന്‍ അംഗീകരിക്കുന്നു. മംഗളവാര്‍ത്ത, ഗര്‍ഭധാരണം, യേശുവിന്റെ ജനനം, ദേവാലയത്തിലെ സമര്‍പ്പണം, സ്വര്‍ഗാരോപണം എന്നിവയെല്ലാം ഖുറാനിലും ഉണ്ട് - പാത്രിയര്‍ക്കീസ് വിശദീകരിച്ചു.

സ്ത്രീകളെയും പുരുഷന്മാരെയും ക്രിസ്തുമതം തുല്യരായാണു കാണുന്നതെന്നു പാത്രിയര്‍ക്കീസ് പറഞ്ഞു. സൃഷ്ടിയെ സംബന്ധിച്ച ദൈവഹിതത്തിനു വിരുദ്ധമാകയാലാണു ക്രിസ്തുമതം ബഹുഭാര്യാത്വത്തെ നിരാകരിക്കുന്നത്. ആദത്തിനു കൂട്ടായി നിരവധി ഭാര്യമാരെ നല്‍കാമായിരുന്നിട്ടും ഒരാളെ മാത്രമാണു ദൈവം നല്‍കിയത്. സ്ഥിരതയ്ക്കും സാഹോദര്യത്തിനും ഏകഭാര്യാഭര്‍തൃത്വം ആവശ്യമാണ് - പാത്രിയര്‍ക്കീസ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org