വയോധികരെ സന്ദര്‍ശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം

വയോധികരെ സന്ദര്‍ശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം
Published on

മുത്തശ്ശീമുത്തച്ഛന്‍മാരുടെ ആഗോള ദിനമായ ജൂലൈ 28 ന് രോഗികളും ഏകാകികളും ഭിന്നശേഷിക്കാരുമായ വയോധികരെ സന്ദര്‍ശിക്കുന്നവര്‍ക്ക് സഭ പൂര്‍ണ്ണ ദണ്ഡ വിമോചനം പ്രഖ്യാപിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുന്ന വയോധികര്‍ക്കും ദണ്ഡവിമോചനം ലഭിക്കും. ദണ്ഡവിമോചനം ലഭിക്കുന്നതിനുള്ള ഇതര വ്യവസ്ഥകളും പാലിച്ചിരിക്കണം.

കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുക, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക തുടങ്ങിയവയാണ് ദണ്ഡവിമോചനത്തിനുള്ള പൊതുവ്യവസ്ഥകള്‍. കുമ്പസാരത്തിലൂടെ ക്ഷമിക്കപ്പെട്ട പാവങ്ങളുടെ ശിക്ഷയില്‍ നിന്നുള്ള മോചനമാണ് ദണ്ഡവിമോചനം കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗാവസ്ഥയോ ഗുരുതരമായ മറ്റു കാരണങ്ങളോ മൂലം വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത വ്യക്തികള്‍ക്കും അവര്‍ ആത്മീയമായി ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നുവെങ്കില്‍ ദണ്ഡവിമോചനത്തിന് അര്‍ഹതയുണ്ടായിരിക്കും. അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി ആണ് ദണ്ഡവിമോചനം പ്രഖ്യാപിക്കുന്ന രേഖ പുറപ്പെടുവിച്ചത്.

മുത്തശ്ശി മുത്തച്ഛന്മാര്‍ക്കും വയോധികര്‍ക്കും വേണ്ടിയുള്ള ആഗോള ദിനാചരണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാപിച്ചത് 2021 ലാണ്. യേശുക്രിസ്തുവിന്റെ അമ്മയുടെ മാതാപിതാക്കളായ വിശുദ്ധ യോവാക്കിം, വിശുദ്ധ അന്ന എന്നിവരുടെ തിരുനാള്‍ ദിനമായ ജൂലൈ 26 ന് അടുത്തു വരുന്ന ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുക. ഈ വര്‍ഷം ജൂലൈ 28 നാണ് ദിനാചരണം. 'വാര്‍ധക്യത്തില്‍ എന്നെ പരിത്യജിക്കരുതേ' എന്ന സങ്കീര്‍ത്തന വാക്യമാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org