ലിംഗമാറ്റത്തിനും വാടകഗര്‍ഭത്തിനുമെതിരെ വത്തിക്കാന്‍ പ്രഖ്യാപനം

ലിംഗമാറ്റത്തിനും വാടകഗര്‍ഭത്തിനുമെതിരെ വത്തിക്കാന്‍ പ്രഖ്യാപനം
Published on

അനന്തമായ അന്തസ്സ് എന്ന പേരില്‍ മനുഷ്യാന്തസ്സിനെ സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാന്‍ വിശ്വാസകാര്യാലയം പുറപ്പെടുവിച്ചു. ലിംഗത്വസിദ്ധാന്തം, ലിംഗമാറ്റം, വാടകഗര്‍ഭ ധാരണം തുടങ്ങിയ വിഷയങ്ങളും ഭ്രൂണഹത്യ, കാരുണ്യവധം, മനുഷ്യക്കടത്ത്, ദാരിദ്ര്യം, യുദ്ധം തുടങ്ങിയവയ്‌ക്കൊപ്പം പരിശോധിക്കുന്ന രേഖയാണിത്. വളരെയേറെ അമൂല്യതയുള്ള ശിശുവിനെ വെറുമൊരു ഉത്പന്നമായി കാണുന്നതാണ് വാടകഗര്‍ഭധാരണമെന്നു രേഖ വ്യക്തമാക്കുന്നു. പൂര്‍ണ്ണമായും മനുഷ്യോചിതമായ ഒരു ഉത്ഭവം ഓരോ കുഞ്ഞും അര്‍ഹിക്കുന്നുണ്ട്. ശരീരത്തിന്റെ ലിംഗത്വം ദൈവത്തിന്റെ ദാനമാണ്. ലിംഗമാറ്റം നടത്തി അതില്‍ ഇടപെടുന്നത് ആ വ്യക്തിക്കു ദൈവം നല്‍കിയ തനിമയാര്‍ന്ന അന്തസ്സിനെ അപകടത്തിലാക്കുന്നു. അതേസമയം ലൈംഗികാഭിമുഖ്യങ്ങളുടെ പേരില്‍ വ്യക്തികള്‍ക്കെതിരെ അനീതിപരമായ വിവേചനമോ അക്രമമോ നടത്തുന്നത് അപലപനീയമാണ് - രേഖ വിശദീകരിക്കുന്നു. സ്വയം പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും യുദ്ധം എപ്പോഴും മനുഷ്യവംശത്തിന്റെ പരാജയമാണെന്നു രേഖ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org