വത്തിക്കാന്‍ അല്‍മായകാര്യാലയത്തില്‍ കൂടുതല്‍ ദമ്പതിമാരെ ഉള്‍പ്പെടുത്തി

വത്തിക്കാന്‍ അല്‍മായകാര്യാലയത്തില്‍  കൂടുതല്‍ ദമ്പതിമാരെ ഉള്‍പ്പെടുത്തി
Published on

വത്തിക്കാന്‍ അല്‍മായകാര്യാലയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച പുതിയ 11 അംഗങ്ങളില്‍ രണ്ടു ഭാര്യാഭര്‍ത്താക്കന്മാരും ഉള്‍പ്പെടുന്നു. തയ്‌വാനില്‍ നിന്നുള്ള ധനകാര്യ പ്രൊഫസര്‍ ജോസഫ് ടെയു ചൗ, തയ്വാനീസ് മെത്രാന്‍ സംഘത്തിന്റെ കീഴിലുള്ള വിവാഹ-കുടുംബ അജപാലനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറായ ക്ലെയര്‍ ജിയാന്‍ യെ എന്നിവരാണ് ഒരു കൂട്ടര്‍. അടുത്ത ദമ്പതിമാര്‍ ഫ്രാന്‍സില്‍ നിന്നുള്ളവരാണ്. ഫ്രാന്‍സിലെ ഒരു വൈവാഹിക-കുടുംബസംഘടനയുടെ നേതാക്കളായ ബെനോയ്റ്റ് - വെറോണിക്ക റാബോര്‍ദിന്‍ ദമ്പതിമാര്‍. പോളണ്ടില്‍ നിന്നുള്ള ഒരു ഭാര്യയും ഭര്‍ത്താവും ഇപ്പോള്‍ തന്നെ കാര്യാലയത്തില്‍ അംഗങ്ങളാണ്. ആകെ 28 പേരാണ് കാര്യാലയത്തിലെ അംഗങ്ങള്‍.

പുതുതായി ഉള്‍പ്പെടുത്തിയ അംഗങ്ങളില്‍ മറ്റു മൂന്നു പേര്‍ അത്മായ വനിതകളാണ്. ചിലെയില്‍ നിന്നുള്ള അനാ മരിയാ ബ്രൂണെറ്റ്, അമേരിക്കയില്‍ നിന്നുള്ള മരിയ ലുയിസ ഡി പിയെട്രോ, സ്‌പെയിനില്‍ നിന്നുള്ള കാര്‍മെന്‍ പെന ഗാര്‍സിയ എന്നിവരാണ് അവര്‍. അക്കാദമിക രംഗത്തു പ്രവര്‍ത്തിക്കുന്നവരാണിവര്‍. 28 അംഗങ്ങളില്‍ ആകെ എട്ടു പേര്‍ വനിതകളാണ്. സ്‌പെയിനില്‍ നിന്നുള്ള ആര്‍ച്ചുബിഷപ് ജോസഫ് മെനെസിസ് മാത്രമാണ് പുതിയ അംഗങ്ങളിലെ ഏക മെത്രാന്‍. മൂന്നു മെത്രാന്മാര്‍ നേരത്തെയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org