ഏഴില്‍ ഒരു ക്രൈസ്തവ വിശ്വാസി മതമര്‍ദനം നേരിടുന്നു: വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി

ഏഴില്‍ ഒരു ക്രൈസ്തവ വിശ്വാസി മതമര്‍ദനം നേരിടുന്നു: വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി
Published on

ലോകത്തിലെ 36.5 കോടി ക്രൈസ്തവര്‍ തങ്ങളുടെ മതവിശ്വാസത്തിന്റെ പേരില്‍ രൂക്ഷമായ തലത്തിലുള്ള പീഡനം നേരിടുന്നുണ്ടെന്ന് വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഘര്‍ പറഞ്ഞു. ഏഴില്‍ ഒരു ക്രൈസ്തവ വിശ്വാസി ഈ കണക്കനുസരിച്ച് മതമര്‍ദനത്തിന് വിധേയനാകുന്നുണ്ട്. റോമില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ്. പൊന്തിഫിക്കല്‍ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയും മറ്റു നിരവധി യൂണിവേഴ്‌സിറ്റികളും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

2023-ല്‍ ക്രൈസ്തവര്‍ക്കെതിരായ മതവര്‍ധനങ്ങള്‍ ഗണ്യമായ തോതില്‍ വര്‍ധിച്ചു. വളരെ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലാണ് 490 കോടി ജനങ്ങള്‍ അധിവസിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശമാണ് മതസ്വാതന്ത്ര്യം. സമഗ്രമനുഷ്യ വികസനം കരസ്ഥമാക്കുന്നതില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് മതസ്വാതന്ത്ര്യത്തിനുണ്ട്. സ്വന്തം മതബോധ്യങ്ങള്‍ക്കനുസരിച്ച് പരസ്യമായി ജീവിക്കുന്നതിന് എല്ലാ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും തുല്യമായ സ്വാതന്ത്ര്യ മുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം. ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org