നിർമിത ബുദ്ധി നീതിപൂർവകമാകണം : ഡി. ബി. ബിനു

ഉത്തരവാദിത്വ പൂര്‍ണ്ണവും നീതിപൂര്‍വാകാവുമായ നിര്‍മിതി ബുദ്ധിയുടെ ഉപയോഗം എന്ന വിഷയത്തില്‍ സെമിനാര്‍ ഡി. ബി ബിനു ഉത്ഘാടനം ചെയ്യുന്നു. ഫാ. ഡോ. ജെയ്‌സണ്‍ പോള്‍ മുളേരിക്കല്‍ സി. എം. ഐ., ജുനിത ടി. ആര്‍., ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ  എന്നിവര്‍ സമീപം.
ഉത്തരവാദിത്വ പൂര്‍ണ്ണവും നീതിപൂര്‍വാകാവുമായ നിര്‍മിതി ബുദ്ധിയുടെ ഉപയോഗം എന്ന വിഷയത്തില്‍ സെമിനാര്‍ ഡി. ബി ബിനു ഉത്ഘാടനം ചെയ്യുന്നു. ഫാ. ഡോ. ജെയ്‌സണ്‍ പോള്‍ മുളേരിക്കല്‍ സി. എം. ഐ., ജുനിത ടി. ആര്‍., ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ എന്നിവര്‍ സമീപം.
Published on

കൊച്ചി : മനുഷ്യനെപ്പോലെ ചിന്തിക്കാനും വിശകലനം ചെയ്യാനും പ്രോഗ്രാം ചെയ്തിരിക്കുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. എന്നാല്‍, അതില്‍ അനുതാപമോ സഹതാപമോ മനുഷ്യത്വമോ പോലും ഉണ്ടാകണമെന്നില്ല. മാനുഷികഭാവങ്ങളെ ധാര്‍മ്മികമായും സുതാര്യമായും ഉപയോഗിക്കാവുന്ന ഒരു ചട്ടക്കൂട് എ.ഐയില്‍ വേണം. എങ്കില്‍മാത്രമേ അത് നീതിപൂര്‍വകമാകൂഎന്ന് ഉപഭോക്തൃ കമ്മീഷന്‍ പ്രസിണ്ടന്റ് ഡി.ബി .ബിനു അഭിപ്രായപ്പെട്ടു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍, ആര്‍. ടി. ഐ. കേരള ഫെഡറേഷന്‍ സഹകരണത്തോടെ, ഉത്തരവാദിത്വപൂര്‍ണ്ണവും നീതിപൂര്‍വ്വകവുമായുള്ള നിര്‍മ്മിതി ബുദ്ധിയുടെ ഉപയോഗം എന്ന് വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ അനില്‍ ഫിലിപ്പ് സി.എം. ഐ. അധ്യക്ഷതവഹിച്ചു. നിര്‍മ്മിത ബുദ്ധി നല്ലതുപോലെ ഉപയോഗിക്കാന്‍ സാധിക്കും എന്നാല്‍ തെറ്റായി ഉപയോഗിച്ചാല്‍ അത് ആണവായുധം പോലെ അപകടകരം തന്നെയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജയ്‌സണ്‍ പോള്‍ മുളേരിക്കല്‍ സി.എം.ഐ അഭിപ്രായപ്പെട്ടു. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് മനുഷ്യന്‍ മനുഷ്യനെ തന്നെ പറ്റിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി. ഐ.എസ് ജോയിന്റ് ഡയറക്ടര്‍ ജുനിത ടി.ആര്‍. വിവിധ സ്റ്റാന്‍ഡേര്‍ഡുകളെ കുറിച്ച് സംസാരിച്ചു. ഐ.എസ്.ഒ, ഹാള്‍മാര്‍ക്ക് പോലെ ഓരോ മുദ്രയും ഫലപ്രദമായി അറിയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ മികച്ച ഉല്‍പ്പന്നമോ സേവനമോ ലഭിക്കുകയുള്ളുവെന്നും ജുനിത ടി. ആര്‍. അഭിപ്രായപ്പെട്ടു.സെക്രെഡ് ഹാര്‍ട്ട് കോളേജ് കോമെഴ്‌സ് വിഭാഗം അസി. പ്രൊഫസര്‍ ജെയിംസ് വി. ജോര്‍ജ് പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org