ബിഷപ് ജോസഫ് ജി ഫെര്‍ണാണ്ടസ്: സൗമ്യതകൊണ്ട് വിമര്‍ശകരെപ്പോലും സ്വന്തമാക്കാന്‍ സിദ്ധിയുണ്ടായിരുന്ന ഇടയശ്രേഷ്ഠന്‍

ബിഷപ് ജോസഫ് ജി ഫെര്‍ണാണ്ടസ്: സൗമ്യതകൊണ്ട് വിമര്‍ശകരെപ്പോലും സ്വന്തമാക്കാന്‍ സിദ്ധിയുണ്ടായിരുന്ന ഇടയശ്രേഷ്ഠന്‍
Published on

കൊച്ചി: സൗമ്യതകൊണ്ട് വിമര്‍ശകരെപ്പോലും സ്വന്തമാക്കാന്‍ സിദ്ധിയുണ്ടായിരുന്ന ഇടയശ്രേഷ്ഠനായിരുന്നു ദിവംഗതനായ ബിഷപ് ജോസഫ് ജി. ഫെര്‍ണാണ്ടസ്. കേരളത്തിലെ സഭ നേരിടേണ്ടിവന്ന ശക്തമായ പ്രസ്ഥാനമായിരുന്നു ലിബറേഷന്‍ മൂവ്‌മെന്റ.് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായിരുന്ന ഈ പ്രസ്ഥാനത്തിന് കേരളത്തിലും വലിയ പ്രചാരമാണ് 197080 കളില്‍ ലഭിച്ചത്. തീരദേശത്തെ ജനങ്ങളെയും മത്സ്യതൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനും വൈദികരും സന്ന്യസ്തരും മുന്നിട്ടുനിന്ന ആ കാലഘട്ടത്തില്‍ വളരെ സൗമ്യതയോടും ശാന്തതയോടും കൂടി അവരെ അഭിസംബോധന ചെയ്ത കര്‍മ്മയോഗിയായിരുന്നു അഭിവന്ദ്യ ജോസഫ് ജി. ഫെര്‍ണാണ്ടസ് പിതാവ്. നീണ്ട 23 വര്‍ഷത്തോളം രൂപതയെ നയിച്ച അദ്ദേഹം കൊല്ലം രൂപതയുടെ വളര്‍ച്ചയ്ക്ക് ശക്തമായ നേതൃത്വം നല്കിയ രണ്ടാമത്തെ തദ്ദേശീയ മെത്രാനാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ കൊല്ലം രൂപതയോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org