ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു
Published on

കോക്കമംഗലം: ജപ്പാനിലെ മുന്‍ വത്തിക്കാന്‍ നൂണ്‍ഷിയോ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് തന്റെ നാല്പതാം പൗരോഹത്യ ജൂബിലി സ്മരണയായി മാതൃഇടവകയായ കോക്കമംഗലം സെന്റ് തോമസ് തീര്‍ത്ഥാടന ദേവാലയത്തില്‍ 2009 ല്‍ തുടക്കം കുറിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഈ വര്‍ഷത്തെ വിതരണം ഇടവക വികാരി ഫാ. ആന്റണി ഇരവിമംഗലം നിര്‍വഹിച്ചു. പ്ലസ്ടുവിനും വേദപാഠത്തിനും കൂടി ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച ഇടവകയിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പതിനായിരം രൂപവീതമാണ് ഓരോ വര്‍ഷവും നല്‍കിവരുന്നത്. കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ച്ചയായി നല്‍കി വരുന്നതാണ് പ്രസ്തുത സ്‌കോളര്‍ഷിപ്പ്. 2023 സെപ്റ്റംബര്‍ 10-ന് കുര്‍ബാനയ്ക്കുശേഷം നടന്ന പൊതു ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം വിതരണം ചെയ്തത്. വിദൂര സ്ഥലങ്ങളില്‍ പഠിക്കാനായി പോയ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അവരുടെ രക്ഷകര്‍ത്താക്കള്‍ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org