കാഞ്ഞൂര്‍ : സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍, വി. ചാള്‍സ് ബൊറോമിയോ പുണ്ണ്യവാന്റെ തിരുന്നാളിനോടനുബന്ധിച്ചു വിശ്വാസ പരിശീലകരെ ആദരിച്ചു.
പാരിഷ് കാറ്റിക്കിസം കൗണ്‍സിലും, കുട്ടികളും ചേര്‍ന്ന്, വി. കുര്‍ബാനയ്ക്ക് ശേഷം ടീച്ചേഴ്സിന് പൂക്കള്‍ നല്കി അനുമോദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
പി സി സി ലീഡര്‍ ലിജോ ഐക്കരേത്ത്, വിദ്യാര്‍ത്ഥി പ്രതിനിധി അലന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ക്ലാസ്സിന് ശേഷം കാറ്റിക്കിസം ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുമോദന മീറ്റിങ്ങില്‍ 50 ല്‍ അധികം വരുന്ന ടീച്ചേഴ്സിന്റെ കുടുംബാംഗങ്ങളെ ഓരോരുത്തരെ വീതം ടീച്ചേഴ്സ് അറിയാതെ, സര്‍പ്രൈസ് ആയി ക്ഷണിച്ചുകൊണ്ട് കുടുംബാംഗങ്ങളെ കൂടി മീറ്റിങ്ങില്‍ പങ്കെടുപ്പിച്ചു.
കുടുംബാംഗങ്ങള്‍ കൂടി ഈ ശുശ്രുഷയ്ക്ക് നല്‍കിവരുന്ന പിന്തുണയ്ക്കും, ത്യാഗത്തിനും, പ്രോത്സാഹനത്തിനും ഡിപ്പാര്‍ട്മെന്റ് നന്ദി പറയുകയും, കുടുംബാംഗങ്ങളെ പൂവ് നല്കി അനുമോദിക്കുകയും, ചെറിയ സ്നേഹവിരുന്ന് നല്‍കുകയും ചെയ്തു.
ടീച്ചേഴ്സിന്റെ കുടുംബാംഗങ്ങളും, ബഹു.സിസ്റ്റേഴ്സിന്റെ പ്രതിനിധികളായി 3 കോണ്‍വെന്റുകളില്‍ നിന്നായി അവിടുത്തെ മദര്‍ സുപ്പീരിയേഴ്സും സംബന്ധിച്ചു.
വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ ഫാ. ഡോണ്‍ മുളവരിക്കല്‍, പ്രധാനാധ്യാപകന് സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി സി. ഷാലി റോസ് എന്നിവര്‍ നേതൃത്വം നല്കി.